PM Modi: ‘ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്യുന്നു; ട്രംപിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ’

Modi welcomes the release of all hostages: ബന്ദികളുടെ മോചനം അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്കും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ദൃഢനിശ്ചയത്തിനുമുള്ള ആദരവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi: ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്യുന്നു; ട്രംപിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ

നരേന്ദ്ര മോദി

Published: 

14 Oct 2025 | 07:24 AM

ന്യൂഡല്‍ഹി: ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വർഷത്തിലേറെ തടവിലായിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മോദി ‘എക്‌സി’ല്‍ കുറിച്ചു. ബന്ദികളുടെ മോചനം അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്കും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ദൃഢനിശ്ചയത്തിനുമുള്ള ആദരവാണെന്നും മോദി പറഞ്ഞു. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് മോദി പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, ഗാസ സമാധാനക്കരാര്‍ സാധ്യമായതോടെ രണ്ട് വര്‍ഷം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. ഈജിപ്തില്‍ നടന്ന ഉച്ചകോടിയിലാണ് കരാര്‍ ഒപ്പിട്ടത്. ആഗോളതലത്തിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

Also Read: ക്ഷണമുണ്ടെങ്കിലും മോദി പോകില്ല; ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് വിദേശകാര്യസഹമന്ത്രി

സന്ദർശനം റദ്ദാക്കിയേക്കും

ഹരിയാനയിലെ സോണിപതില്‍ 17ന് നടത്താനിരുന്ന നരേന്ദ്ര മോദിയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സോണിപത്തിലെ റായ് എജ്യുക്കേഷൻ സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്നൊരുക്കങ്ങളും തുടങ്ങിയിരുന്നു.

ഇതിന്റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രി നവാബ് സിങ് സെയ്‌നി പരിപാടി നടക്കാനിരുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രധാന വേദിയും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണർ സുശീൽ സർവാന് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യോഗത്തില്‍ യോഗം ചേര്‍ന്നു. നിശ്ചിത സമയത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

മോദിയുടെ സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ അവതരിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Related Stories
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ