Pahalgam Attack: മോദി റഷ്യയിലേക്കില്ല; ഡല്‍ഹിയില്‍ സുരക്ഷാ സമിതിയുടെ നിര്‍ണായക യോഗം; പാകിസ്ഥാന് മുന്നറിയിപ്പ്‌

Cabinet Committee on Security meeting updates: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ സുരക്ഷ സമിതി(സിസിഎസ്)യുടെ യോഗം ചേര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സിസിഎസ് യോഗം ചേരുന്നത്. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി സിസിഎസ് യോഗം അവലോകനം ചെയ്തു

Pahalgam Attack: മോദി റഷ്യയിലേക്കില്ല; ഡല്‍ഹിയില്‍ സുരക്ഷാ സമിതിയുടെ നിര്‍ണായക യോഗം; പാകിസ്ഥാന് മുന്നറിയിപ്പ്‌

നരേന്ദ്ര മോദി

Published: 

30 Apr 2025 18:41 PM

ന്യൂഡല്‍ഹി: മെയ് ഒമ്പതിന് റഷ്യയില്‍ നടക്കുന്ന ‘വിക്ടറി പരേഡി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിലെത്തുമെന്നാണ് വിവരം. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യയുടെ വിജയത്തിന്റെ 80ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മോദിക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പഹല്‍ഗാമിലെ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോയിലേക്കുള്ള യാത്ര പ്രധാനമന്ത്രി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.

അതിനിടെ, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ സുരക്ഷ സമിതി(സിസിഎസ്)യുടെ യോഗം ചേര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സിസിഎസ് യോഗം ചേരുന്നത്. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി സിസിഎസ് യോഗം അവലോകനം ചെയ്തു.

സിസിഎസ് യോഗത്തിന് പുറമേ, രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (സിസിപിഎ), സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) എന്നിവയുടെ യോഗവും ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ്‌ രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നത്. ഭീകരാക്രമണത്തിന് രാജ്യം നല്‍കുന്ന മറുപടി എങ്ങനെയാകണമെന്ന് തീരുമാനിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി.

ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിക്കും

ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. റോ മുന്‍ മേധാവി അലോക് ജോഷി എന്‍എസ്എബിയെ നയിക്കും. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പി.എം. സിൻഹ, മുൻ ദക്ഷിണ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എ.കെ. സിംഗ്, സായുധ സേനയിലെ റിയർ അഡ്മിറൽ മോണ്ടി ഖന്ന തുടങ്ങിയവരടങ്ങുന്ന ഏഴ് അംഗ ബോർഡിനെ അദ്ദേഹം നയിക്കും.

Read Also: Caste census: ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ; ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും

പാകിസ്ഥാന് മുന്നറിയിപ്പ്‌

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പ് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും