AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Narendra Modi: ‘സംഘർഷം കുറയ്ക്കണം, സമാധാനം പുന:സ്ഥാപിക്കണം’; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് മോദി

PM Narendra Modi: ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി സംസാരിച്ച്, സംഘർഷങ്ങൾ കുറയ്ക്കാൻ ആവശ്യപ്പെട്ടതായി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

PM Narendra Modi: ‘സംഘർഷം കുറയ്ക്കണം, സമാധാനം പുന:സ്ഥാപിക്കണം’; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് മോദി
Image Credit source: PTI
Nithya Vinu
Nithya Vinu | Published: 22 Jun 2025 | 03:52 PM

ഇറാൻ ഇസ്രായേൽ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി സംസാരിച്ച്, സംഘർഷങ്ങൾ കുറയ്ക്കാൻ ആവശ്യപ്പെട്ടതായി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

“ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാലത്തെ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്രത്തിനും ഞങ്ങൾ ആഹ്വാനം ചെയ്തു,” പ്രധാനമന്ത്രി കുറിച്ചു.

 

അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായി തുടരുകയാണ്. അമേരിക്കയുടെ ഇടപെടലും സ്ഥിതി​ഗതികളെ വഷളാക്കുന്നു. ഇന്ന് പുലർച്ചെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് ഇറാൻ രം​ഗത്ത് എത്തിയിരുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധത്തിന് എല്ലാവഴികളും സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചി അറിയിച്ചു.

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 16 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.