പ്രധാനമന്ത്രി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Prime Minister Narendra Modi Address Nation Today : പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്സഭയിൽ വനിത സംവരണം മണ്ഡന പുനർനിർണയം ബില്ല് പാസാകാതെ വന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Pm Narendra Modi

Edited By: 

Arun Nair | Updated On: 29 Apr 2026 | 05:01 PM

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ച് അദ്ദേഹത്തിൻ്റെ ഓഫീസ്. അതേസമയം ഏത് വിഷയത്തെ കുറിച്ചാണ് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യുക എന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വ്യക്തമാക്കിട്ടില്ല. കഴിഞ്ഞ ദിവസം ലോക്സഭയിൽ സർക്കാർ മുന്നോട്ട് വെച്ച വനിത സംവരണം ബിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പുണ്ടാകുന്നത്.

33 ശതമാനം സംവരണം ഉറപ്പ് വരുത്തി

സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തി ലോക്സഭയിലെ സീറ്റ് 543ൽ നിന്നും 816 ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള ബില്ലായിരുന്നു കഴിഞ്ഞ ദിവസം എൻഡിഎ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ ഭരണഘടന ഭേദഗതിക്ക് സഭയുടെ മൂന്നിൽ രണ്ട് ഭാഗം പേരും പിന്തുണ നൽകേണ്ടതിനാൽ എൻഡിഎ ബിൽ ലോക്സഭയിൽ പാസാക്കാൻ സാധിച്ചില്ല. സഭയിൽ ഉണ്ടായിരുന്ന 528 അംഗങ്ങളിൽ 352 അംഗങ്ങളുടെ വോട്ട് വേണം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ. എന്നാൽ ഭരണപക്ഷത്ത് നിന്നും ബില്ലിന് അനുകൂലമായി 298 വോട്ട് ലഭിച്ചുള്ള. ബില്ലിനെ എതിർത്ത് 230 പേരും വോട്ട് ചെയ്തു.’

ALSO READ:  Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ

വനിത സംവരണ ബിൽ

വനിത സംവരണ ബിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ മണ്ഡല പുനനിർണയം ഉൾപ്പെടെയുള്ള രണ്ട് ബില്ലുകൾ ഭരണപക്ഷം വോട്ടെടുപ്പിനായി മുന്നോട്ട് വെച്ചില്ല. വനിത സംവരണത്തെ അനുകൂലിക്കാത്ത നിലപാട് എടുക്കുന്ന പ്രതിപക്ഷം പ്രത്യാഘാതങ്ങൾ നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിയിച്ചിരുന്നു. നിലവിലുള്ള 543 സീറ്റിലേക്ക് വനിത സംവരണം കൊണ്ടുവന്നാൽ മതിയെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്.

അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബർ 21-ാം തീയതി പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും അവസാനമായി അഭിസംബോധന ചെയ്തത്. ജിഎസ്ടി 2.0 രാജ്യത്തിന് പരിചയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി അന്ന് അഭിസംബോധന ചെയ്യാനെത്തിയത്. അതിന് മുമ്പ് ഓപ്പറേഷൻ സിന്ദൂറിനോട് അനുബന്ധിച്ച് മെയ് 12നായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ