Operation Sindoor: ‘ബ്രഹ്മോസ് മിസൈൽ പാകിസ്താന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ’; പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi: ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PM Narendra Modi
കാൺപൂർ: ബ്രഹ്മോസ് മിസൈൽ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കടന്നുചെന്ന് നൂറുകണക്കിന് മൈലുകൾക്കുള്ളിലേക്ക് പോയി ഭീകരവാദികളെ തകർക്കാൻ ഇന്ത്യൻ സായുധസേനയ്ക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു. പാകിസ്ഥാൻ സൈന്യം യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് യാചിച്ചുവെന്നും മോദി പറഞ്ഞു.
Also Read:ചീഫ് എഞ്ചിനീയറുടെ വീട്ടിൽ രണ്ട് കോടി : നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞ് മുങ്ങൽ
#WATCH | Kanpur, UP: Prime Minister Narendra Modi says, ” We entered their (terrorists) camps and destroyed the terror sites in Pakistan. Our Armed Forces showed such courage that the Pakistan Army ended up begging to stop the war…I want to tell enemies who begged us to stop… pic.twitter.com/jqEQga4vgR
— ANI (@ANI) May 30, 2025
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സൈനികശതക്തി പ്രദർശിപ്പിക്കാൻ ഓപ്പറേഷൻ സിന്ദൂറിൽകൂടി സാധിച്ചുവെന്ന് പറഞ്ഞ മോദി ബ്രഹ്മോസ് മിസൈലിനേക്കുറിച്ച് പ്രശംസിക്കുകയും ചെയ്തു.
ഈ മാസം പത്തിന് ബ്രഹ്‌മോസിന്റെ ആക്രമണത്തില്‍ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളമുള്‍പ്പെടെ തകര്‍ന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ ഇതിനു മുൻപ് ഇന്ത്യ റാവൽപിണ്ടിയടക്കമുള്ള സ്ഥലങ്ങളിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു..