AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു

PM Ujjwala Yojana Consumers Warned as Government Slashes Subsidized LPG Cylinder Benefits: 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യനാളുകളില്‍ 12 സിലിണ്ടറുകളായിരുന്നു വിതരണം ചെയ്തത്. എന്നാല്‍ പിന്നീട് 2025ല്‍ അത് ഒന്‍പതിലേക്ക് കുറച്ചു. നിലവിലെ ഇന്ധന പ്രതിസന്ധി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ വീണ്ടും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്.

PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
എല്‍പിജി സിലിണ്ടറുകള്‍ Image Credit source: PTI
Shiji M K
Shiji M K | Published: 09 Jun 2026 | 07:31 AM

ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രധാന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വ യോജന പദ്ധതി പ്രകാരം നല്‍കുന്ന സബ്‌സിഡി എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. 2026 ഓഗസ്റ്റ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും നാലായാണ് കുറച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതിയില്‍ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.

പ്രധാനമന്ത്രി ഉജ്ജ്വല യോജന

2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യനാളുകളില്‍ 12 സിലിണ്ടറുകളായിരുന്നു വിതരണം ചെയ്തത്. എന്നാല്‍ പിന്നീട് 2025ല്‍ അത് ഒന്‍പതിലേക്ക് കുറച്ചു. നിലവിലെ ഇന്ധന പ്രതിസന്ധി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ വീണ്ടും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്.

രാജ്യത്തെ ഏകദേശം 10.5 കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി സബ്‌സിഡി എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നുണ്ട്. സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത് ദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ സാമ്പത്തികമായി വലയ്ക്കും. 2025 മാര്‍ച്ച് മാസത്തോടെ രാജ്യത്തുടനീളം 32.94 കോടി കുടുംബങ്ങള്‍ എല്‍പിജി ഉപഭോക്താക്കളായി മാറിയിരുന്നു. അതില്‍ 10.33 കോടി പേര്‍ ഉജ്ജ്വല യോജനയുടെ ഭാഗമാണെന്നതാണ് ശ്രദ്ധേയം.

ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചതിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന വര്‍ധനവാണ് നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുന്നത്. ഇറാന്‍ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എല്‍പിജി ഗ്യാസ് ഇറക്കുമതി ചെയ്യുന്നത്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം നിലച്ചതോടെ ഇന്ധന ഇറക്കുമതി അവതാളത്തിലായി.

Also Read: LPG Price Hike: അടുക്കള പുകയുമോ? പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു; മൂന്നുമാസത്തിനിടെ രണ്ടു തവണ

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ നിരവധി രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം പ്രതിസന്ധിയിലാകുകയും വില വര്‍ധനവ് ഉണ്ടാകുകയും ചെയ്തു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ-എല്‍പിജി വിലകള്‍ ഉയര്‍ത്തി. ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ ആദ്യഘട്ടത്തില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെ ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിക്കാന്‍ തുടങ്ങി.

ബ്രെന്റ് ക്രൂഡ് ഓയില്‍ ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിന്റെ വില 100 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 97.27 ഡോളറിലാണ് വ്യാപാരം. 4.49 ശതമാനം നേട്ടത്തിലുമാണിത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വിലയും ക്രമാതീതമായി ഉയരുന്നു. 4.03 ശതമാനം നേട്ടം സ്വന്തമാക്കി. 94.57 ഡോളറിലാണ് ഇതിന്റെ വ്യാപാരം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആഭ്യന്തര എല്‍പിജി സിലിണ്ടറുകളുടെ വില 89 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസവും 29 രൂപ ഉയര്‍ത്തിയിരുന്നു. ഇതോടെ 942 രൂപയ്ക്കാണ് സിലിണ്ടര്‍ വില്‍പന. 300 രൂപയാണ് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സബ്‌സിഡി. ഇതിന്റെ അടിസ്ഥാനത്തില്‍ 14.2 കിലോഗ്രാം ഗാര്‍ഗിക ഗ്യാസ് സിലിണ്ടറിന് ഉജ്ജ്വല ഉപഭോക്താക്കള്‍ 642 രൂപ നല്‍കണം.

English Summary

PM Ujjwala Yojana beneficiaries are likely to face increased cooking gas expenses following a significant reduction in subsidized LPG cylinders. The change could affect millions of low-income households that rely on government support for affordable cooking fuel.

Follow Us