Maha Kumbh Mela: കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ; ടെലഗ്രാമിലും, ഫേസ്ബുക്കിലും വിൽപ്പന, കേസെടുത്ത് പോലീസ്

മെറ്റയോട് വിഷയത്തിൽ പോലീസ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്, അധികം താമസിക്കാതെ തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ

Maha Kumbh Mela: കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ; ടെലഗ്രാമിലും, ഫേസ്ബുക്കിലും വിൽപ്പന, കേസെടുത്ത് പോലീസ്

Mahaa Kumbh

Updated On: 

20 Feb 2025 | 12:18 PM

പ്രയാഗ്‌രാജ്: കുംഭ മേളയിലെത്തിയ വനിത തീർത്ഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് ടെലഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തിയതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

അശ്ലീല സൈറ്റുകളിൽ വിൽപ്പനക്ക്

രഹസ്യമായി എടുക്കുന്ന ദൃശ്യങ്ങൾ അശ്ലീല വീഡിയോ സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും വഴി വിൽക്കുകയും ചെയ്യുന്നു.   ഓപ്പൺ ബാത്തിംഗ്, കുംഭമേള കുളി എന്നിങ്ങനെയുള്ള വീഡിയോ ഗ്രൂപ്പുകളും ഇതിനായി തയ്യറാക്കിയിട്ടുണ്ട്.. സംഭവം പുറത്തുവന്നതോടെ കുംഭമേളയിൽ പങ്കെടുത്ത സ്ത്രീകളും ആശങ്കയിലാണ് .

എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും” “വീഡിയോകൾ പോസ്റ്റ് ചെയ്ത ടെലിഗ്രാം ചാനലുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും. “വീഡിയോകൾ റെക്കോർഡ് ചെയ്ത് വിൽപ്പനയ്ക്ക് വച്ചവരെ  അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും- പോലീസ് പറയുന്നു. ഫെബ്രുവരി 17-ന് ഇത്തരം സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഒരു ടെലഗ്രാം ചാനലിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 17-ന് ഒരു ടെലഗ്രാം ചാനലിനെതിരെയും പോലീസ് കേസെടുത്തു.  രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 55 കോടി ആളുകളെങ്കിലും ഇതുവരെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ ത്രിവേണി സ്നാനം

 

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ