Poultry Truck Accident: കോഴിവണ്ടി മറിഞ്ഞു, ഓടികൂടിയവർ കോഴികൾക്ക് പിന്നാലെ; പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞുനോക്കിയില്ല

UP Poultry Truck Overturns: ട്രക്ക് മറിഞ്ഞതിന് പിന്നാലെ റോഡിലാകെ ചിതറിയ കോഴികളെ പരമാവധി കൈകലാക്കുക എന്നതായിരുന്ന ഓടികൂടിയവരുടെ ശ്രദ്ധ. ഇതിൻ്റെ വീഡിയോ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ പ്രദേശത്ത് പോലീസ് എത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്.

Poultry Truck Accident: കോഴിവണ്ടി മറിഞ്ഞു, ഓടികൂടിയവർ കോഴികൾക്ക് പിന്നാലെ; പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞുനോക്കിയില്ല

കോഴികളെ പിടികൂടുന്ന ആളുകൾ.

Published: 

16 Feb 2025 | 05:56 PM

ലഖ്നൗ: ഉത്തർപ്രദേശിലെ കനൗജിൽ ആ​ഗ്ര എക്സ്പ്രസ് വേയിൽ കോഴികളുമായി പോയ ലോറി മറിഞ്ഞ അപകടം. ഡ്രൈവർക്കും സഹായിക്കും അടക്കം അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ ട്വിസ്റ്റ് ഇതൊന്നുമല്ല. ലോറി മറിഞ്ഞതറിഞ്ഞ് ഓടികൂടിയവരെല്ലാം കോഴികളെ പിടികൂടാനാണ് തിരക്കുകൂട്ടിയത്. അപകടത്തിൽ പരിക്കേറ്റ് കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷിക്കാൻ ആരുംകൂട്ടാക്കിയില്ല.

ട്രക്ക് മറിഞ്ഞതിന് പിന്നാലെ റോഡിലാകെ ചിതറിയ കോഴികളെ പരമാവധി കൈകലാക്കുക എന്നതായിരുന്ന ഓടികൂടിയവരുടെ ശ്രദ്ധ. ഇതിൻ്റെ വീഡിയോ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ പ്രദേശത്ത് പോലീസ് എത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്. അപകടത്തിൽ കാര്യമായ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും ഓടികൂടിയവരിൽ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

പേലീസും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ. ഓടികൂടിയവരിൽ കുറച്ചുപേർ വീഡിയോ ചിത്രീകരിക്കുന്നതിൻ്റെ തിരക്കിലുമായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

അമേഠിൽ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ സലീമും സഹായി കലീമിനുമാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതെന്ന് അഡീഷണൽ എസ്പി അജയ് കുമാർ പറഞ്ഞു.

 

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്