AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

President Droupadi Murmu’s Sabarimala Visit: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദർശനം മെയ് 19ന്; 18ന് കേരളത്തിലെത്തുമെന്ന് സൂചന

President Droupadi Murmu 's Sabarimala visit: നിശ്ചയിച്ച തീയതികളില്‍ തന്നെ രാഷ്ട്രപതി എത്തുമെന്ന സൂചന ലഭിച്ചത്. പ്രോഗ്രാം വിവരങ്ങള്‍ രാഷ്ട്രപതിഭവന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും.

President Droupadi Murmu’s Sabarimala Visit: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദർശനം മെയ് 19ന്; 18ന് കേരളത്തിലെത്തുമെന്ന് സൂചന
Droupadi MurmuImage Credit source: PTI
sarika-kp
Sarika KP | Updated On: 13 May 2025 21:05 PM

തിരുവനന്തപുരം∙ രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനം നടത്തും. ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദര്‍ശനം നടത്തുമെന്നാണ് ആദ്യ അറിയിച്ചത്. എന്നാൽ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം റദ്ദാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ സ്ഥിതി​ഗതികൾ ശാന്തമായി. ഇതോടെയാണ് നിശ്ചയിച്ച തീയതികളില്‍ തന്നെ രാഷ്ട്രപതി എത്തുമെന്ന സൂചന ലഭിച്ചത്. പ്രോഗ്രാം വിവരങ്ങള്‍ രാഷ്ട്രപതിഭവന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും.

കുമരകത്താവും രാഷ്ട്രപതിയുടെ താമസസൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. തുടർന്ന് ഇത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ശബരിമലയില്‍ റോഡുകളുടെ നവീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. സുരക്ഷ അതീവകര്‍ശനമാക്കിയതിനാല്‍ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു നടുവിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Also Read:‘അഭിമാനം പേരോളം’; ഉത്തര്‍പ്രദേശില്‍ സിന്ദൂര്‍ എന്ന് പേരിട്ടത് 17 കുഞ്ഞുങ്ങള്‍ക്ക്

ഇതോടെ പദവിയിലിരിക്കെ ശബരിമല ദർശനം നടത്തുന്ന ആദ്യ രാഷ്‌ട്രപതിയാകും ദ്രൗപതി മുർമു. രാഷ്ട്രപതിയുടെ സന്ദർശനം രാജ്യത്തിനും ക്ഷേത്രത്തിനും വലിയൊരു നാഴികക്കല്ല് ആയിരിക്കുമെന്ന് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നു.രാഷ്ട്രപതിയാകുന്നതിനു മുൻപ് വിവി ഗിരി ശബരിമല ദർശനം നടത്തിയിരുന്നു.