PM Narendra Modi Manipur Visit: ധീരന്മാരുടെ നാടാണ് മണിപ്പൂർ, ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി
Prime Minister Narendra Modi Manipur Visit: സന്ദർശന വേളയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഐസ്വാൾ സന്ദർശനത്തോടെയാണ് ത്രിദിന സന്ദർശനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും ചേർന്നാണ് സ്വീകരിച്ചത്.

PM Narendra Modi
ഇംഫാൽ: മണിപ്പൂരിലെ (Manipur) ജനങ്ങളുടെ ധീരതയെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് മോദി മണിപ്പൂർ സന്ദർശിക്കാൻ എത്തുന്നത്. അതിനിടെ ചുരാന്ദ്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും ചേർന്നാണ് സ്വീകരിച്ചത്.
ധൈര്യത്തിൻറെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്നും, പ്രകൃതിയുടെ അമൂല്യവത്തായ സമ്മാനമാണ് ഈ മലനിരകളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, അത് മണിപ്പൂരിലെ ജനങ്ങളുടെ നിരന്തര കഠിനാധ്വാനത്തിൻ്റെ പ്രതിഫലനമാണെന്നും, മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പിൽ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും മോദി വ്യക്തമാക്കി. മൂന്ന് ദിവസത്തെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തിയിരിക്കുന്നത്.
സന്ദർശന വേളയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഐസ്വാൾ സന്ദർശനത്തോടെയാണ് ത്രിദിന സന്ദർശനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. മിസോറാമിനെ ഇന്ത്യൻ റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി- സൈരംഗ് റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇംഫാലിലും ചുരാചന്ദ്പൂരിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കങ്ഗ്ല കോട്ടയുടെ പരിസരത്താണ് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്കായി വേദി ഒരുക്കിയിരിക്കുന്നത്. ഇംഫാലിലെ 237 ഏക്കറോളം നീണ്ടു കിടക്കുന്ന സ്ഥലമാണ് കങ്ഗ്ല കോട്ട. 2023-ൽ 200-ലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് മണിപ്പൂരിലെത്തിയിരിക്കുന്നത്.