Haridwar Jail: ജയിലിൽ രാംലീല നാടകം; സീതയെ തേടിപോകാൻ വാനര വേഷം കെട്ടിയ കുറ്റവാളികൾ ജയിൽ ചാടി

Haridwar Jail Break: സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷം പരിഹസിച്ചത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല നാടകം സംഘടിപ്പിച്ചത്.

Haridwar Jail: ജയിലിൽ രാംലീല നാടകം; സീതയെ തേടിപോകാൻ വാനര വേഷം കെട്ടിയ കുറ്റവാളികൾ ജയിൽ ചാടി

ജയിൽ ചാടിയ പങ്കജ്, രാംകുമാർ (​Image Credits: TV9 Bharatvarsh)

Published: 

13 Oct 2024 07:09 AM

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലിൽനിന്ന് രണ്ട് തടവുകാർ പുറത്ത് ചാടിയതായി റിപ്പോർട്ട്. കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയടക്കമാണ് ജയിലിൽ നിന്ന് പുറത്ത് ചാടിയത്. വെള്ളിയാഴ്ച രാത്രി തടവുകാർ അവതരിപ്പിച്ച രാംലീല നാടകത്തിനിടെയാണ് സംഭവം.

രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികൾ ജയിൽ ചാടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷം പരിഹസിച്ചത്.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല നാടകം സംഘടിപ്പിച്ചത്. തടവു പുള്ളികൾ തന്നെയായിരുന്നു ഈ നാടകത്തിലെ അഭിനേതാക്കൾ. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുൾപ്പടെ രണ്ട് പേർ ജയിൽ ചാടിയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ജയിലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോ​ഗിച്ച ഏണി ഉപയോ​ഗിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പങ്കജാണ് രക്ഷപ്പെട്ട ഒരാൾ. രണ്ടാമൻ രാംകുമാർ വിചാരണ തടവുകാരനാണ്.

പുലർച്ചെയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നും ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാർ എസ്പി അറിയിച്ചു. ജയിൽ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റിൻ്റെ വിമർശനം.

അറ്റകുറ്റപണി നടക്കുന്നതിനിടെ ജയിൽ വളപ്പിൽ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണെന്നും മദിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ​ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, മുഖ്യമന്ത്രിക്കാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തമെന്നും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്