Rahul Gandhi: ഗോഡ്‌സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണി; സംരക്ഷണം വേണമെന്ന് രാഹുൽ ഗാന്ധി

Rahul Gandhi Claims Life Threat: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണ് പരാതിക്കാരൻ സത്യകി സവർക്കർ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരാതിക്കാരൻ്റെ കുടുംബ പരമ്പരയ്ക്ക് ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും അക്രമത്തിന്റെയും ചരിത്രം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Rahul Gandhi: ഗോഡ്‌സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണി; സംരക്ഷണം വേണമെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

Updated On: 

13 Aug 2025 | 07:38 PM

മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പൂനെ കോടതിയിൽ. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമർശം. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. അദ്ദേഹം സര്‍ക്കാറിന്‍റെ സംരക്ഷണം തേടിയിട്ടുണ്ട്.

തന്റെ സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്‌പക്ഷതയെയും സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപകീർത്തിക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ധി അപേക്ഷ നൽകിയത്. കാര്യങ്ങൾ ജുഡീഷ്യലായി പരിഗണിക്കണമെന്നാണ് ആവശ്യം.

അഭിഭാഷകൻ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹർജി സമർപ്പിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണ് പരാതിക്കാരൻ സത്യകി സവർക്കർ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരാതിക്കാരൻ്റെ കുടുംബ പരമ്പരയ്ക്ക് ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും അക്രമത്തിന്റെയും ചരിത്രം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: കങ്കണയോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥൻ; വിമർശിച്ച് പ്രിയങ്ക ചതുർവേദി

മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ലെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂർവമായ അക്രമമാണ് നടന്നത്. ഓഗസ്റ്റ് 11ന് പാർലമെന്റിൽ ഉയർത്തിയ “വോട്ട് ചോർ സർക്കാർ” എന്ന മുദ്രാവാക്യവും വോട്ട് കവർച്ച ആരോപണവും ഉൾപ്പടെ തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങൾ രാഷ്ട്രീയ എതിരാളികളിൽ നിന്ന് ശത്രുതയ്ക്ക് കാരണമായെന്നും രാഹുൽ പറഞ്ഞു.

രണ്ട് ബിജെപി നേതാക്കളിൽ നിന്ന് തനിക്ക് പരസ്യ ഭീഷണികൾ ലഭിച്ചുവെന്നും രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചു. ‘രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി’ എന്ന് കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു തന്നെ വിശേഷിപ്പിച്ചുവെന്നും ബിജെപി നേതാവായ തർവീന്ദർ സിംഗ് മർവയിൽ നിന്ന് ഭീഷണി ഉണ്ടായെന്നും രാഹുൽ പറഞ്ഞു.

Follow Us
Related Stories
Delhi Congress Protest : ‘രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ല’ പ്രതിപക്ഷ നേതാവിനെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി, പ്രതിഷേധിച്ച രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
Chennai Metro: യാത്രാസമയം പകുതിയാകും! മെട്രോ ഫേസ് 2 ടണൽ പണികൾ അടുത്ത ഘട്ടത്തിലേക്ക്
NEET Question Paper Leak: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയേണ്ടത് ദേശീയ ഉത്തരവാദിത്തം: പ്രധാനമന്ത്രി
Chennai Metro: ചെന്നൈ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ പോകാം; സ്‌റ്റോപ്പുകള്‍ ഒരുപാടുണ്ടാകും
സിക്കിമിൽ തുരങ്കത്തിൽ വൻ സ്ഫോടനം: 7 മരണം; നിരവധി തൊഴിലാളികൾ കുടുങ്ങി, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ!
ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ചെങ്കണ്ണ് ബാധിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ
മരുന്ന് വേണ്ട, പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളി വീട്ടിൽ തന്നെ വിളയിക്കാം; ടെറസിലും പറ്റും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി