Election Commissioner: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി

Rahul Gandhi on Election Commissioner Appointment: തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാതെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ വശമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Election Commissioner: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാര്‍, രാഹുല്‍ ഗാന്ധി

Updated On: 

18 Feb 2025 14:33 PM

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തിലുള്ള വിയോജന കുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ പാടില്ലെന്നാണ് ബിആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വിയോജനക്കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാതെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ വശമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ നിന്നും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ പുറത്താക്കി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ കുറിച്ചുള്ള രാജ്യത്തെ വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ ഇരട്ടിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റ്‌

അംബേദ്കറുടെയും നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ ചോദ്യം ചെയ്യേണ്ടതും ഒരു പ്രതപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ കടമയാണ്. കമ്മിറ്റിയുടെ ഘടനയുമായി ബന്ധപ്പെട്ടും നടപടിക്രമങ്ങളും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വിഷയത്തില്‍ വാദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തീരുമാനം അനാദരവും മര്യദായും ഇല്ലാത്തതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Also Read: Gyanesh Kumar: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; കേരള കേഡർ ഉദ്യോഗസ്ഥനെത്തുക രാജീവ് കുമാറിൻ്റെ ഒഴിവിലേക്ക്

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാറിന്റെ നിയമനം.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചതിന് പിന്നാലെ വിയോജിപ്പറിയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാന്‍ പാടുള്ളുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം