AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voter Adhikar Yathra: ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം; ‘വോട്ടര്‍ അധികാര്‍ യാത്ര’ക്ക് തുടക്കമായി

Rahul Gandhi Voter Adhikar Yathra: ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ പങ്കെടുക്കും. യാത്രയിലുട നീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം.

Voter Adhikar Yathra: ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം; ‘വോട്ടര്‍ അധികാര്‍ യാത്ര’ക്ക് തുടക്കമായി
Rahul Gandhi Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 17 Aug 2025 | 03:47 PM

പാറ്റ്ന: വോട്ടര്‍ പട്ടിക ക്രമക്കേട് ഉന്നയിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന, വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. 1300 കിലോമീറ്റര്‍ യാത്ര ബിഹാറിലെ സസാറമില്‍ നിന്നാണ് തുടങ്ങിയത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കള്ളവോട്ട് കൊണ്ടാണ് ബിജെപി ജയിക്കുന്നത്. എന്റെ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ നൽകുന്നില്ല. ബിഹാറില്‍ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു’, എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ​ഗാന്ധി പറഞ്ഞു.

ALSO READ: രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ത്? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം ഉടന്‍

ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ പങ്കെടുക്കും. യാത്രയിലുട നീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും.

അതേസമയം, രാഹുല്‍ ഗാന്ധി രണ്ടാഴ്ചയോളം ബിഹാറിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊര്‍ജം പകരാൻ ഈ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.