Railways CCTV Cameras: ട്രെയിനുകളിൽ ഇനി സിസിടിവി; സുപ്രധാന തീരുമാനവുമായി റെയിൽവേ

Railways CCTV Cameras: രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതമാണ് ഘടിപ്പിക്കുന്നത്.

Railways CCTV Cameras: ട്രെയിനുകളിൽ ഇനി സിസിടിവി; സുപ്രധാന തീരുമാനവുമായി റെയിൽവേ

പ്രതീകാത്മക ചിത്രം

Published: 

14 Jul 2025 16:45 PM

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ട്രെയിനുകളിലും സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതമാണ് ഘടിപ്പിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത് വന്‍ വിജയമായതിന് പിന്നാലെയാണ് ഈ തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. രാജ്യമെമ്പാടുമുള്ള 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി.

കുറഞ്ഞ വെളിച്ചത്തിലും 100 കിലോ മീറ്റർ വേ​ഗതയിലും പ്രവർത്തിക്കുന്ന എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന 360 ഡി​ഗ്രി ക്യാമറയാകും ഘടിപ്പിക്കുക. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലുമാകും ക്യാമറകള്‍ ഘടിപ്പിക്കുക. കൂടാതെ യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

ലോക്കോമോട്ടീവിന്റെ മുൻവശത്തും പിൻവശത്തും ഇരുവശത്തും ഓരോ ക്യാമറയും ഉൾപ്പെടും. ഒരു ലോക്കോമോട്ടീവിന്റെ ഓരോ ക്യാബിലും (മുൻവശത്തും പിൻവശത്തും) 1 ഡോം സിസിടിവി ക്യാമറയും 2 ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ഘടിപ്പിക്കും.

കോച്ചുകളിൽ നാല് വാതിലിനും അടുത്തായി യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ടാണ് ക്യാമറ സ്ഥാപിക്കുകയെന്ന് റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ