Delhi CM Oath Taking: തലസ്ഥാനത്തെ തലൈവി; രേഖ ​ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ്മ

CM Rekha Gupta And Deputy CM Parvesh Verma Swearing in Ceremony: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ പ്രമുഖ ബിജെപി എൻഡിഎ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ആറു മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Delhi CM Oath Taking: തലസ്ഥാനത്തെ തലൈവി; രേഖ ​ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ്മ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

Updated On: 

20 Feb 2025 12:40 PM

ന്യൂഡൽഹി: ഡൽഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത (CM Rekha Gupta) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാം ലീല മൈതാനത്ത് നിറഞ്ഞ സതസ്സിലായിരുന്നു രേഖ ​ഗുപ്തയുടെ സത്യപ്രജ്ഞ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ പ്രമുഖ ബിജെപി എൻഡിഎ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ആറു മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഡൽഹിയുടെ ഉപ മുഖ്യമന്ത്രിയായി പർവേഷ് വർമ്മ അധികാരമേറ്റു.

ഏകദേശം 50,000 പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഇതോടെ മമത ബാനർജിയോടൊപ്പം രാജ്യത്തെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കുകയാണ് രേഖ ഗുപ്ത. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക വനിതാ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും രേഖ ​ഗുപ്തയ്ക്കുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രേഖ ​ഗുപ്തയുടെ തുടക്കം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം രാജ്യതലസ്ഥാനത്തെ നയിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ​ഗുപ്ത.

ഡൽഹിയുടെ ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരാണ് രേഖയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. 21 വർഷങ്ങൾക്ക് ശേഷം ഡൽഹി തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ബന്ദന കുമാരിയെ 29595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാലിമാർ ബാഗിൽ രേഖ ​ഗുപ്ത എംഎൽഎയായത്.

ഡൽഹിയുടെ വികസനത്തിനായി സത്യസന്ധതമായും, സമഗ്രതയോടെയും സമർപ്പണത്തോടെയും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം രേഖ ഗുപ്ത പറഞ്ഞിരുന്നു. വനിതാ വോട്ടർമാർ കൂടുതലുള്ള ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ നിയോ​ഗിക്കുന്നത് രാഷ്ട്രീയമായി ബിജെപിക്ക് ഏറെ ​ഗുണം ചെയ്യും.

Updating…

 

Related Stories
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം