Republic Day 2026: 77-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം; വിസ്മയ കാഴ്ചകള്‍ക്കൊരുങ്ങി കര്‍ത്തവ്യ പഥ്‌

Kartavya Path Ready for 77th Republic Day: ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 'വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ' എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യ പഥില്‍ ദേശീയ പതാക ഉയര്‍ത്തും.

Republic Day 2026: 77-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം; വിസ്മയ കാഴ്ചകള്‍ക്കൊരുങ്ങി കര്‍ത്തവ്യ പഥ്‌

Republic Day 2026

Updated On: 

26 Jan 2026 | 06:20 AM

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യ പഥില്‍ ദേശീയ പതാക ഉയര്‍ത്തും. തുടർന്ന് പരേഡ് നടക്കും. പരേഡ് രാഷ്ട്രപതി ഭവനിൽ നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റിലേക്ക് പുറപ്പെടും. വിവിധ സേനകളുടെയും മറ്റും പ്രകടനങ്ങള്‍ ഉണ്ടാകും. ‘വന്ദേമാതരം’, ‘ആത്മനിർഭർ ഭാരത്’ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി കലാപ്രകടനങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുടെ ടാബ്ലോകള്‍ പ്രദര്‍ശിപ്പിക്കും. ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിര്‍ഭര്‍ ഇന്ത്യയ്ക്കായി ആത്മനിര്‍ഭര്‍ കേരളം’ എന്നതാണ് കേരളത്തിന്റെ തീം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങളുമുണ്ടാകും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമാണ്‌ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികൾ.

പരേഡ് രാവിലെ 9.30 ന് ആരംഭിക്കും. ദൂരദർശനിൽ തത്സമയ സംപ്രേക്ഷണമുണ്ടാകും. പതാക ഉയർത്തൽ ചടങ്ങ് സാധാരണയായി രാവിലെ 9 മണിയോടെയാണ് നടക്കുന്നത്. പ്രവേശന കവാടങ്ങൾ രാവിലെ 7 മണി മുതൽ തുറക്കും.

Also Read: Republic Day 2026: റിപ്പബ്ലിക് ദിനാഘോഷത്തിൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ; മുഖ്യാതിഥികളായി രണ്ട് പേർ

സേനാ ഭവൻ, ശാസ്ത്രി ഭവൻ, ജന്തർ മന്തർ, പാർലമെന്റ് ഹൗസ്, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലെ ബൂത്തുകളിൽ നിന്നോ കൗണ്ടറുകളിൽ നിന്നോ പരേഡിനുള്ള ടിക്കറ്റുകൾ വാങ്ങാം. ₹20 മുതൽ ₹100 വരെയാണ് റിപ്പബ്ലിക് ദിന പരേഡിനുള്ള ടിക്കറ്റുകളുടെ വില.

രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം