Viral News: പേര് ഡോഗ് ബാബു, അച്ഛന്‍ കുത്ത ബാബു ! ആ വൈറല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പണി വരുന്നു
Dog Babu Certificate Issue: വിഷയം വളരെ ഗൗരവമുള്ളതാണെന്ന് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജന്‍ പറഞ്ഞു. ജൂലൈ 24ന് ഉച്ചകഴിഞ്ഞ് മൂന്ന് 3.56നാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. 3.58ന് അത് റദ്ദാക്കുകയും ചെയ്തു. ഈ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം
ഒരു ദിവസം കഴിഞ്ഞുപോകണമെങ്കില്‍ എന്തൊക്കെ കാണണം. എന്നും വൈറല്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്. ബിഹാറില്‍ ഒരു നായക്ക് കിട്ടിയ റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഏറ്റവും പുതിയ വൈറല്‍ കഥ. ഡോഗ് ബാബു എന്ന പേരില്‍ ഒരു നായക്ക് കിട്ടിയ റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുകൊണ്ടും, തീര്‍ന്നില്ല. നായയുടെ പിതാവിന്റെ പേരായി കുത്ത ബാബുവെന്നും, മാതാവിന്റെ പേരായി കുടിയ ദേവിയെന്നും നല്‍കിയിട്ടുണ്ട്. ആരോ തമാശയ്ക്ക് ഒപ്പിച്ച പണിയാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം.
ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ആ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. റവന്യൂ ഓഫീസർ മുരാരി ചൗഹാഹാന്റെ ഡിജിറ്റല്‍ ഒപ്പ് അടക്കം സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നു. ഇതോടെ സംഭവം വിവാദമായി. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ രേഖകളില്‍ ആരോ കൃത്രിമം നടത്തിയാണ് ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍.
ഈ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജന്‍ പറഞ്ഞു. ജൂലൈ 24ന് ഉച്ചകഴിഞ്ഞ് മൂന്ന് 3.56നാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. 3.58ന് അത് റദ്ദാക്കുകയും ചെയ്തു. ഈ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
Only in Bihar a residence certificate is issued in the name of “Dog babu” with father’s name as “Kutta babu” pic.twitter.com/NRcO8pjXjU
— Marya Shakil (@maryashakil) July 28, 2025
Read Also: Dharmasthala Mass Burial: മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു; ധർമ്മസ്ഥലയിൽ ഇനി എന്ത്?
ഈ അപേക്ഷ നല്‍കിയത് ആരാണെന്ന് കണ്ടെത്താനും ശ്രമം തുടരുകയാണ്. ഇവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്തായാലും, സംഭവം സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നു. പരിശോധനകളൊന്നുമില്ലാതെ ഔദ്യോഗിക രേഖകള്‍ നല്‍കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വരുന്നത്.