Service charges: എന്തിന് സർവ്വീസ് ചാർജ് ഈടാക്കണം… എംആർപിക്ക് മുകളിൽ വില വേണ്ട – ഡൽഹി ഹൈക്കോടതി
Restaurant Service Charge issue: സര്‍വീസ് ചാര്‍ജ് ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് നല്‍കേണ്ട ഒന്നാണ്, നിര്‍ബന്ധിതമായി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.
ന്യൂഡല്‍ഹി: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനു ശേഷം ഭക്ഷണത്തിന്റെ ഇരട്ടി തുക ബില്ലില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടോ… സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഹോട്ടലുകള്‍ പിന്തുടരുന്ന ഈ കൊള്ളയ്ക്ക് പരിഹാരം കണ്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതി. നിര്‍ബന്ധിത സര്‍വീസ് ചാര്‍ജ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ചത്.
റസ്റ്റോറന്റ് ആന്‍ഡ് ഹോട്ടല്‍ അസോസിയേഷനുകള്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കവെയാണ് എം ആര്‍ പി ക്ക് മുകളില്‍ ഒരു സാധനവും വില്‍ക്കാന്‍ പാടില്ല എന്ന് കോടതി നിരീക്ഷിച്ചത്.
ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ജസ്റ്റ് തുഷാര്‍ റാവു ഗഡേല എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഈ നിര്‍ണായക വിധിക്ക് പിന്നില്‍. എംആര്‍പിക്ക് മുകളില്‍ വിലയിടാക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും എന്നും സാധനങ്ങള്‍ക്ക് പുറമേ സര്‍വീസിനും ചാര്‍ജ് നല്‍കണം എന്നത് ശരിയാണോ എന്നും കോടതി ചോദിച്ചു.
നിങ്ങളുടെ ഉപഭോക്താവില്‍ നിന്ന് ഭക്ഷണത്തിനുള്ള വില, സര്‍വീസ് തുക, നല്ല അന്തരീക്ഷത്തിനുള്ള തുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി പണം ഈടാക്കണമെങ്കില്‍ അത് മെനുവിലൂടെ വ്യക്തമാക്കി കൂടെ എന്നും കോടതി ചോദിച്ചു. അതായത് 20 രൂപയുടെ വെള്ളത്തിന് 100 രൂപ എന്ന് രേഖപ്പെടുത്തുമ്പോള്‍ അതില്‍ 80 രൂപ നല്ല അന്തരീക്ഷത്തിനും അനുഭവത്തിനും ആണെന്ന് വ്യക്തമാക്കണമെന്ന് അര്‍ത്ഥം.
സര്‍വീസ് ചാര്‍ജ് ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് നല്‍കേണ്ട ഒന്നാണ്, നിര്‍ബന്ധിതമായി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരായി അസോസിയേഷനുകള്‍ അപ്പില്‍ നല്‍കിയിരിക്കുന്നതില്‍ സെപ്റ്റംബര്‍ 22ന് വീണ്ടും വാദങ്ങള്‍ക്കും.