AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arrest: ‘ലോകം എന്നെ കൊലപാതകിയെന്ന് വിളിക്കുന്നു’; പോസ്റ്റിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Man Arrested For Killing His Wife: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇയാൾ പിടിയിലായത്.

Arrest: ‘ലോകം എന്നെ കൊലപാതകിയെന്ന് വിളിക്കുന്നു’; പോസ്റ്റിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 24 Aug 2025 07:20 AM

ഭാര്യയെ തീവച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ലോകം തന്നെ കൊലപാതകിയെന്ന് വിളിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവാവ് പിടിയിലായത്. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ, ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയാണെന്ന് പിന്നീട് കണ്ടെത്തി.

ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. തന്നെ ഉപേക്ഷിച്ചതുകൊണ്ട് താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആളുകൾ പറയുമെന്നായിരുന്നു ഭർത്താവ് വിപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എന്നാൽ, ഭാര്യ നിക്കിയെ ഭർത്താവ് തീകൊളുത്തുന്നതിൻ്റെ വിഡിയോ പുറത്തുവന്നു. പുറത്തുവന്ന വിഡിയോയിൽ നിക്കിയുടെ മുടി പിടിച്ച് വലിക്കുന്നതും അടിയ്ക്കുന്നതുമായ ദൃശ്യങ്ങളുണ്ടായിരുന്നു. വിപിൻ്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു സംഭവം. വിപിനൊപ്പം മറ്റൊരു യുവതിയെയും വിഡിയോയിൽ കാണാമായിരുന്നു. മറ്റ് ചില വിഡിയോകളിൽ ശരീരത്തിൽ തീപിടിച്ച നിലയിൽ നിക്കി പടികൾ ഇറങ്ങുന്നതും ശരീരത്തിലുടനീളം തീപ്പൊള്ളലുമായി നിലത്തിരിക്കുന്നതുമായിരുന്നു ഉണ്ടായിരുന്നത്.

Also Read: Odisha teacher arrest: 17 കാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകൻ പിടിയിൽ

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താൻ അഭിഭാഷകനാണെന്ന് വിപിൻ അവകാശപ്പെടുന്നുണ്ട്. പോസ്റ്റിൽ ‘എന്താണ് സംഭവിച്ചതെന്ന് നീ പറയൂ. എന്തിനാണ് നീ എന്നെ വിട്ടുപോയത്? എന്തിനാണ് ഇത് ചെയ്തത്? ഈ ലോകം എന്നെ കൊലപാതകിയെന്ന് വിളിക്കുകയാണ്, നിക്കീ. നീ പോയതോടെ എന്നെ ആളുകൾ തെറ്റായി വിചാരിക്കുകയാണ്.’- വിപിൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

വിപിൻ്റെ മുതിർന്ന സഹോദരനെ വിവാഹം കഴിച്ച നിക്കിയുടെ മുതിർന്ന സഹോദരി പറയുന്നത് തങ്ങൾ രണ്ട് പേരും പീഡിപ്പിക്കപ്പെടാറുണ്ടെന്നായിരുന്നു. 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻ്റെ വീട്ടുകാർ തങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് ഇവർ പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷം 2016 മുതൽ തന്നെ പീഡനം ആരംഭിച്ചിരുന്നു എന്നും ഇവർ പോലീസിനെ അറിയിച്ചു.