Mohan Bhagwat: ‘ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം’; ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

Mohan Bhagwat: അലി​ഗഡിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തിയ ആർഎസ്എസ് മേധാവി എച്ച്ബി ഇന്റർ കോളേജിലും പഞ്ചൻ നാ​ഗ്രി പാർക്കിലും നടന്ന പരിപാടിയിൽ സ്വയം സേവകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

Mohan Bhagwat: ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം; ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

മോഹൻ ഭാഗവത്

Updated On: 

21 Apr 2025 09:35 AM

ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഹിന്ദുക്കൾക്ക് ഇടയിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങൾ പരിഹരിക്കാനാണ് പുതിയ ആവശ്യം. ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന തത്വം സ്വീകരിച്ച് കൊണ്ട് സാമൂഹിക ഐക്യം ഉറപ്പാക്കണമെന്ന് മോഹൻ ഭാ​ഗവത് പറഞ്ഞു.

അലി​ഗഡിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനെത്തിയ ആർഎസ്എസ് മേധാവി എച്ച്ബി ഇന്റർ കോളേജിലും പഞ്ചൻ നാ​ഗ്രി പാർക്കിലും നടന്ന പരിപാടിയിൽ സ്വയം സേവകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ ഇന്ത്യയ്ക്ക് ആ​ഗോള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യഥാർത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയോട് പൂണൂൽ അഴിക്കാൻ അധികൃതർ; കർണാടകയിൽ പ്രതിഷേധം

ഹിന്ദു സമൂഹത്തിന്റെ അടിത്തറ എന്ന നിലയിൽ സംസ്കാരത്തിന്റെ പ്രാധാന്യത്തെ മോഹൻ ഭാ​ഗവത് എടുത്തു കാണിച്ചതായി ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. പാരമ്പര്യം, സാംസ്കാരിക മൂല്യങ്ങൾ, ധാർമ്മിക തത്വങ്ങൾ എന്നിവയിൽ അടിസ്ഥാനമായ സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിലെ എല്ലാ വിഭാ​ഗങ്ങളിലേക്കും എത്തിച്ചേരാനും താഴെത്തട്ടിൽ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി അവരെ അവരുടെ വീടുകളിലേക്ക് സ്വാ​ഗതം ചെയ്യാനും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. ‌‌സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണെന്നും ശക്തമായ കുടുംബമൂല്യങ്ങൾ സംസ്കാരത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം