Modi retirement : വിരമിക്കില്ല… ഞാനും മറ്റാരും, മോദിയുടെയും തന്റെയും വിരമിക്കൽ വിഷയത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി
RSS Chief Mohan Bhagwat Denies Narendra Modi's Retire : ആർഎസ്എസ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
Mohan BhagwatImage Credit source: PTI
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 75-ാം വയസ്സിൽ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ആർ എസ്എസ് മേധാവി മോഹൻ ഭാഗവത്. ബി ജെ പിയിലും അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിലും (ആർ എസ്എസ്) 75 വയസ്സാകുമ്പോൾ സ്ഥാനമൊഴിയണമെന്ന ഒരു അലിഖിത ‘ നിയമം ‘ നിലവിലുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെയാണ് മോഹൻ ഭാഗവത് തള്ളിയത്.
സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന മോദിക്ക് ആറ് ദിവസം മുൻപ് മോഹൻ ഭാഗവതിനും 75 വയസ്സ് പൂർത്തിയാകും. മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്, ‘ഞാൻ വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല, 75 വയസ്സാകുമ്പോൾ ആരെങ്കിലും വിരമിക്കണമെന്നും ഞാൻ പറഞ്ഞിട്ടില്ല…
സംഘം ആവശ്യപ്പെടുന്നതെന്തും ഞങ്ങൾ ചെയ്യും,’ എന്നാണ്. ആർഎസ്എസ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.