S-400 Missile System: 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരൈ തകർക്കുന്ന ഇന്ത്യൻ വജ്രായുധം, എസ്-400

S-400 Missile System: ഇതിൻ്റെ റഡാറിന് 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ കഴിയും. റഷ്യൻ നിർമ്മിത സംവിധാനമാണിത്. 2018 ഒക്ടോബറിലാണ് എസ്-400-ൻ്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചിരുന്നു.

S-400 Missile System: 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരൈ തകർക്കുന്ന ഇന്ത്യൻ വജ്രായുധം, എസ്-400

S 400 Defence System

Published: 

09 May 2025 08:26 AM

അതിർത്തി ഭേദിക്കുന്ന ഏത് ശത്രുവിനെയും ആകാശത്തിൽ വെച്ച് തന്നെ തകർക്കാൻ ഇന്ത്യയുടെ പക്കലുള്ള വജ്രായുധമാണ് എസ്-400 എന്ന വ്യോമപ്രതിരോധ സംവിധാനം. പാക് ആക്രമണത്തിൽ നിന്നും ഇന്ത്യയുടെ 15 നഗരങ്ങൾക്ക് കവചമായി നിന്നത് എസ്-400 ആണ്. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400. 2014 ൽ ചൈനയാണ് എസ്-400 ആദ്യം വാങ്ങിയത്. മിസൈൽ ലോഞ്ചറുകൾ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് എസ്-400 ഉള്ളത്.

വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും എസ്-400-ൻ്റെ മുന്നിൽ പിടിച്ച് നിൽക്കില്ല. ദീർഘദൂര ശേഷിയുള്ള സംവിധാനമായതിനാൽ തന്നെ NATO അംഗങ്ങൾക്ക് പോലും എസ്-400-നെ ഭയമാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. മിക്കവാറും എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ എസ്-400 ന് കഴിയും. ഇതിൻ്റെ റഡാറിന് 400 കിലോമീറ്ററിനും അകലെയുള്ള ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ കഴിയും. റഷ്യൻ നിർമ്മിത സംവിധാനമാണിത്. 2018 ഒക്ടോബറിലാണ് എസ്-400-ൻ്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചിരുന്നു.

മെയ് 07-08 തീയ്യതികളിലായി രാത്രിയിൽ, അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ പാക് ആക്രമണത്തെ . ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയിരുന്നു.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം