Tamil Nadu School Holiday: കനത്ത മഴ : രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്
School holiday Tamil Nadu: തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി ജില്ലകളിൽ 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാമനാഥപുരം, വിരുദുനഗർ, മധുര, ശിവഗംഗ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, കടലൂർ, അരിയല്ലൂർ, കാരയ്ക്കൽ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നത്.
Also Read:മുലപ്പാലിൽ പോലും വിഷം; യുറേനിയം കണ്ടെത്തിയതായി ബീഹാറിലെ പഠനം
കേരളത്തിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.