Mumbai Cataract Surgery Case: തിമിര ശസ്ത്രക്രിയ നടത്തി; പിന്നാലെ വൈറസ്ബാധ, അഞ്ച് പേർക്ക് കാഴ്ച നഷ്ടമായി
Five Lose Vision Post Cataract Surgery in Mumbai: തിമിര ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ഇവർക്ക് അണുബാധ ശക്തമാവുകയായിരുന്നു. തുടർന്ന് പൂർണമായും കാഴ്ച നഷ്ടമായി.

പ്രതീകാത്മക ചിത്രം
മുംബൈ: തിമിര ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടമായി. നേത്രരോഗ വിദഗ്ധരായ അച്ഛനും മകനും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ദമ്പതികൾ അടക്കം അഞ്ച് മുതിർന്ന പൗരന്മാർക്കാണ് കാഴ്ച പൂർണമായും നഷ്ടമായത്. മഹാരാഷ്ട്രയിലെ നവി മുംബൈ പോലീസ് നേത്ര രോഗ വിദഗ്ധർക്കെതിരെ സംഭവത്തിൽ കേസ് എടുത്തു.
തിമിര ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ഇവർക്ക് അണുബാധ ശക്തമാവുകയായിരുന്നു. തുടർന്ന് പൂർണമായും കാഴ്ച നഷ്ടമായി. സിവിൽ സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നേത്ര രോഗ വിദഗ്ധർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 87കാരനായ സീനിയർ നേത്ര രോഗവിദഗ്ധനും അദ്ദേഹത്തിന്റെ മകനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
67കാരനാണ് പരാതിക്കാരൻ. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണ ആരംഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് 67കാരൻ തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിയത്. 2024 ഡിസംബറിന് ശേഷം ഇത്തരത്തിൽ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാഴ്ച നഷ്ടമായതായി പരാതി ഉയർന്നിട്ടുള്ളത് ഇതുവരെ നാല് പേരാണ്. അടുത്തിടെയാണ് കേസിൽ സിവിൽ സർജൻ വാഷി പോലീസിന് റിപ്പോർട്ട് അയച്ചത്.
ALSO READ: ഒറ്റപ്പെട്ടത് 12 ഗ്രാമങ്ങൾ; ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു
തിടുക്കത്തിൽ അശ്രദ്ധമായി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് അഞ്ച് പേർക്ക് കണ്ണിൽ ഗുരുതരമായി പരിക്കേറ്റതെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. ചികിത്സ തേടിയെത്തിയ 65 വയസിൽ താഴെയുള്ളവർക്കാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ സ്യൂഡോമോണസ് വൈറസ് ബാധ ഉണ്ടായത്.
87കാരനായ സീനിയർ ഡോക്ടർക്ക് നേത്ര ശസ്ത്രക്രിയ ചെയ്യാൻ സാധ്യമായ രിതിയിൽ ഫിറ്റ്നെസ് ഉണ്ടോ എന്നതുൾപ്പടെ പോലീസ് പരിശോധിച്ച് വരികയാണ്. ദി ഇന്ത്യ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിൽ രണ്ട് ഡോക്ടർമാർ ഇവരുടെ ലൈസൻസ് പുതുക്കിയിട്ടില്ല എന്നാണ് വിവരം.