Shiv Sena: ‘നമുക്ക് തെരുവിൽ അടിച്ചുതീർക്കാം’; എഐഎംഐഎം നേതാവിനെ വെല്ലുവിളിച്ച് ശിവസേന എംഎൽഎ
Sanjay Gaikwad And Imtiaz Jaleel: ഇംതിയാസ് ജലീലും സഞ്ജയ് ഗെയ്ക്വാദും തമ്മിലുള്ള വാഗ്വാദം തെരുവിലേക്ക്. തെരുവിൽ അടിച്ചുതീർക്കാമെന്ന് സഞ്ജയ് ഇപ്പോൾ വെല്ലുവിളിച്ചിരിക്കുകയാണ്.

സഞ്ജയ് ഗെയ്ക്വാദ്, ഇംതിയാസ് ജലീൽ
എഐഎംഐഎം നേതാവിനെ വെല്ലുവിളിച്ച് ശിവസേന എംഎൽഎ. എഐഎംഐഎം നേതാവിനെ വെല്ലുവിളിച്ച് ശിവസേന എംഎൽഎ. നമുക്ക് തെരുവിൽ അടിച്ചുതീർക്കാമെന്നാണ് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീലിനെ വെല്ലുവിളിച്ചത്.
ഈ മാസം തുടക്കത്തിൽ മുംബൈ എംഎൽഎ ഹോസ്റ്റൽ കാൻ്റീനിലെ ഒരു തൊഴിലാളിയെ സഞ്ജയ് ഗെയ്ക്വാദ് കയ്യേറ്റം ചെയ്തിരുന്നു. ഇത് ഇംതിയാസ് ചോദ്യം ചെയ്തതാണ് ശിവസേന എംഎൽഎയെ പ്രകോപിപ്പിച്ചത്. ഇംതിയാസിൻ്റെ വിമർശനത്തിന് പിന്നാലെ നമുക്ക് മുംബൈയിൽ വച്ച് കാണാമെന്ന് സഞ്ജയ് പറഞ്ഞു. “ഞാൻ അവൻ്റെ മുഖത്ത് രണ്ട് തവണ ഇടിച്ചു. പക്ഷേ, ഞാൻ ഇംതിയാസ് ജലീലിനെ ശക്തമായി മർദ്ദിക്കും. അയാൾക്ക് പിന്നെ ഹോട്ടൽ നടത്താൻ കഴിയില്ല.”- സഞ്ജയ് പറഞ്ഞു. ഇംതിയാസ് ജലീൽ വെല്ലുവിളി സ്വീകരിച്ചു. കാണേണ്ട സ്ഥലവും സമയവും അറിയിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ മുംബൈയിലെ ആസാദ് മൈതാനിൽ പോലീസിൻ്റെ സാന്നിധ്യത്തിൽ കാണാമെന്ന് സഞ്ജയ് പറഞ്ഞു. പോലീസ് ഉണ്ടെങ്കിലും നമുക്കിടയിൽ ആരും വരില്ല എന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
Also Read: Chinese Mega Dam Arunachal: ചൈന നിർമ്മിക്കുന്ന വമ്പൻ അണക്കട്ട് ഇന്ത്യക്ക് ഭീക്ഷണിയാകുന്നത് എങ്ങനെ?
പഴകിയ ഭക്ഷണം നൽകി എന്നാരോപിച്ചാണ് സഞ്ജയ് ഗെയ്ക്വാദ് കാൻ്റീൻ തൊഴിലാളിയെ മർദ്ദിച്ചത്. ഇതിനെതിരെ ഇംതിയാസ് ജലീൽ ശക്തമായി പ്രതികരിച്ചിരുന്നു. പാവങ്ങളെ തല്ലിയത് ആണത്തമല്ലെന്നും നിങ്ങളെ അത് ശക്തരാക്കില്ലെന്നും ഇംതിയാസ് പറഞ്ഞു. ഇത്തരക്കാർക്ക് തന്നെയും മർദ്ദിക്കാനാവും. അതുകൊണ്ട് സമയവും സ്ഥലവും പറയൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടി ആയാണ് സഞ്ജയ് ഗെയ്ക്വാദ് ഇപ്പോൾ അരംഗത്തുവന്നത്.