SIR West Bengal : എസ്‌ഐആർ എഫക്ടോ? ബം​ഗാളിൽ ആയിരക്കണക്കിന് ആധാർ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Thousands of Aadhaar cards found dumped : സംസ്ഥാനത്ത് എസ്.െഎ.ആർ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കാർഡുകൾ കണ്ടെത്തിയത്. എസ്ഐആർ ഫോമുകൾ വിതരണം ചെയ്യുന്ന ഈ സമയത്ത് ഇത്രയധികം കാർഡുകൾ ഉപേക്ഷിക്കപ്പെട്ടതിനെപ്പറ്റി ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് ദേബബ്രത മൊണ്ടൽ പ്രതികരിച്ചു.

SIR West Bengal : എസ്‌ഐആർ എഫക്ടോ? ബം​ഗാളിൽ ആയിരക്കണക്കിന് ആധാർ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Aadhaar Cards Found Dumped In West Bengal

Published: 

06 Nov 2025 16:30 PM

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ലളിത്പൂർ ഗ്രാമത്തിലെ ഒരു കുളത്തിനരികിൽ നിന്ന് ആയിരക്കണക്കിന് ആധാർ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി കാർഡുകൾ കസ്റ്റഡിയിലെടുക്കുകയും, അവയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി പരിശോധനാ നടപടികൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്ത് എസ്.െഎ.ആർ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കാർഡുകൾ കണ്ടെത്തിയത്. എസ്ഐആർ ഫോമുകൾ വിതരണം ചെയ്യുന്ന ഈ സമയത്ത് ഇത്രയധികം കാർഡുകൾ ഉപേക്ഷിക്കപ്പെട്ടതിനെപ്പറ്റി ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് ദേബബ്രത മൊണ്ടൽ പ്രതികരിച്ചു.

Also read – ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ

എന്നാൽ, തൃണമൂൽ കോൺഗ്രസ് എംഎൽഎ തപൻ ചാറ്റർജി വ്യത്യസ്തമായ വാദമാണ് മുന്നോട്ടുവെച്ചത്. കണ്ടെത്തിയ കാർഡുകൾ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച പഴയതോ, അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റുകളോ ആകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

 

ജില്ലാ ഭരണകൂടത്തിന്റെ നിലപാട്

 

ഈ വിഷയം നിലവിൽ സജീവമായ അന്വേഷണത്തിലാണ് എന്നും, ഇതിന് നിലവിലെ എസ്ഐആർ പ്രക്രിയയുമായി ബന്ധമില്ല എന്നും കിഴക്കൻ ബർദ്വാൻ ജില്ലാ മജിസ്‌ട്രേറ്റ് ഐഷാ റാണി അറിയിച്ചു.

ഇത്രയധികം ഐഡന്റിറ്റി കാർഡുകൾ എങ്ങനെ കുളത്തിനരികിൽ എത്തിച്ചേർന്നു, ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമാണ് എന്ന് കണ്ടെത്താനായി അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും