Viral Video: ക്ഷേത്രത്തിലെ ശിവലിംഗത്തിനെ ചുറ്റിപറ്റി പാമ്പ്: സർപ്പത്തെ ദർശിച്ച് ഭക്തർ
Viral Video: ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. എന്നാൽ പാമ്പ് കയറിയത് വീട്ടിലോ വാഹനത്തിലോ അല്ല, മറിച്ച് ഒരു ക്ഷേത്രത്തിലാണ്.

Snake
മഴ വന്നതോടെ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തുകടന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അടുത്തിടെ പാമ്പുകളെ പിടികൂടുന്നതും കൂടിയിട്ടുണ്ട്. പലപ്പോഴും ഇവ, ആളുകളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള പല വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. എന്നാൽ പാമ്പ് കയറിയത് വീട്ടിലോ വാഹനത്തിലോ അല്ല, മറിച്ച് ഒരു ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ ശിവലിംഗത്തിന് ചുറ്റിപറ്റി കിടക്കുന്ന പാമ്പിന്റെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
Also Read:നീന്തി കുളിക്കാൻ ഇഴഞ്ഞെത്തി! വെള്ളച്ചാട്ടത്തിൽ പാമ്പ്; പരിഭ്രാന്തരായി വിനോദ സഞ്ചാരികൾ
തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. പതിവുപോലെ പൂജ നടത്താൻ എത്തിയ പൂജാരിയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് പരിഭ്രാന്തിയിലായ പൂജാരി ഭക്തരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പാമ്പിനെ ദർശിക്കാൻ ഭക്തർ തടിച്ചുകൂടി. ഹൈദവ വിശ്വാസ പ്രകാരം ശിവനുമായി പാമ്പിന് ബന്ധമുണ്ട്.