Viral Video: ‘പാമ്പ് പോലും പവൻ സിംഗിന്റെ ആരാധകനായി മാറി’! മൊബൈൽ നോക്കുന്ന പാമ്പിന്റെ വീഡിയോ വൈറൽ

Snake watches Mobile Phone: വീട്ടിൽ ഇഴഞ്ഞെത്തിയ പാമ്പ് മൊബൈൽ ഫോണിൽ വീഡിയോ കാണുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Viral Video: പാമ്പ് പോലും പവൻ സിംഗിന്റെ ആരാധകനായി മാറി! മൊബൈൽ നോക്കുന്ന പാമ്പിന്റെ വീഡിയോ വൈറൽ

Snake Watches Bhojpuri Song On Mobile

Updated On: 

12 Jun 2025 14:43 PM

കുട്ടികൾ മുതൽ പ്രായമായവർ വരെ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഒരു പാമ്പ് ഫോണിൽ വീഡിയോ കാണുകയാണെങ്കിലോ? ഒരേസമയം ഭയവും ചിരിയും ഉണർത്തുമെന്നതിൽ യാതൊരു സംശയവുമില്ല. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീട്ടിൽ ഇഴഞ്ഞെത്തിയ പാമ്പ് മൊബൈൽ ഫോണിൽ വീഡിയോ കാണുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു മൊബൈൽ ഫോൺ ചാക്കിൽ വച്ചിരിക്കുന്നത് വീഡിയോയിൽ കാണാം, അതിൽ പവൻ സിംഗിന്റെ ഭോജ്പുരി ഗാനം വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് മൊബൈലിന് മുന്നിലേക്കാണ്.

Also Read:എന്തൊരു ക്രൂരതയാണിത്, കെട്ടിടത്തിനു മുകളിൽ നിന്ന് പൂച്ചയെ വലിച്ചെറിഞ്ഞു കൊന്നയാളുടെ ദൃശ്യം വൈറലാകുന്നു

മൊബൈലിന് മുന്നിൽ പാട്ട് ആസ്വാദിച്ചിരിക്കുന്ന ഒരു പാമ്പിനെയാണ് കാണാൻ സാധിക്കുന്നത്. പത്തി ഉയർത്തി പാമ്പ് മൊബൈലിൽ വീഡിയോ കാണുന്നു. പിന്നിൽ നിന്നിരുന്നയാളാണ് പാമ്പിന്റെ വീഡിയോ പകർത്തുന്നത്. രാജ് യാദവവംശി എന്നായാളാണ് വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്.

 

ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി. ഇതുവരെ 60 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പാമ്പ് പോലും പവൻ സിംഗിന്റെ ആരാധകനായി മാറിയെന്നാണ് മിക്കവരും കമന്റ് ചെയ്തത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും