Dhruv Rathee: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തി; ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്

Dhruv Rathee Booked: അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരിയാണ് മഹാരാഷ്ട്ര സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചത്. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്. സംഭവത്തിൽ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

Dhruv Rathee: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തി; ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്

Dhruv Rathee (Image credits: Facebook)

Published: 

13 Jul 2024 | 02:13 PM

മുംബൈ: ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ധ്രുവ് റാഠിക്കെതിരേ (Dhruv Rathee) പോലീസ് കേസെടുത്തു. തെറ്റായ വിവരങ്ങൾ ട്വീറ്റ് ചെയ്തെന്നാണ് പരാതി. മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ ആണ് ധ്രുവിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ (Lok Sabha Speaker MP Om Birla) ബന്ധുവാണ് ധ്രുവ് റാഠിക്കെതിരേ പരാതി നൽകിയത്. സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെയാണ് യുപിഎസ്സി പരീക്ഷയിൽ വിജയിച്ചതെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്.

അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പരാതിയുമായി ബന്ധു രം​ഗത്തെത്തിയത്. അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരിയാണ് മഹാരാഷ്ട്ര സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചത്.

2019-ൽ ആദ്യ പരിശ്രമത്തിൽ തന്നെ അഞ്ജലി യുപിഎസ്സി പരീക്ഷ വിജയിച്ചതായി ബന്ധുവിൻ്റെ പരാതിയിൽ പറയുന്നു. ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ളത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ALSO READ: സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ച് കാണരുത്: പ്രതികരിച്ച് ധ്രുവ് റാഠി

ആരാണ് ധ്രുവ് റാഠി?

ട്രാവൽ വ്‌ളോഗുകൾ ചെയ്താണ് ധ്രുവ് റാഠി തൻ്റെ കരിയർ ആരംഭിച്ചത്. ട്രോവൽ കണ്ടൻ്റുകളിൽ നിന്ന് പതിയെ എക്‌സ്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിങിലേക്കും കടന്നുവന്നു. 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറിയ വർഷമാണ് റാഠി തന്റെ ആദ്യ പൊളിറ്റിക്കൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞ കാര്യങ്ങളും അധികാരം ലഭിച്ചതിന് ശേഷം ചെയ്യുന്ന കാര്യങ്ങളും കൂട്ടികലർത്തികൊണ്ടാണ് ധ്രുവ് വീഡിയോ പുറത്തിറക്കിയത്.

നിമിഷ നേരം കൊണ്ടാണ് ധ്രുവിൻ്റെ ആ വീഡിയോ ആളുകൾക്കിടയിൽ പ്രചരിച്ചത്. ഇതോടെ സംഘപരിവാർ-ബിജെപി ഹാൻഡിലുകളിൽ നിന്നുവരുന്ന വ്യാജ വാർത്തകളെ വിമർശിച്ചുകൊണ്ട് പിന്നീട് നിരവധി വീഡിയോകളാണ് ധ്രുവ് ചെയ്തത്. മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ട് റാഠിയാണ് ഇന്ത്യ മുന്നണിയെ വിജയത്തിലേക്കെത്തിച്ചതെന്നും ആളുകൾ പറഞ്ഞുതുടങ്ങി.

 

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ