Son Kills Mother in Bhopal: നീറ്റ് പരീക്ഷയ്ക്ക് പഠിക്കാത്തതിൽ ഫോൺ ഉപയോഗം തടഞ്ഞു; അമ്മയെ അടിച്ചുകൊന്ന് 20കാരൻ, പിതാവ് ചികിത്സയിൽ
Son Kills Mother in Bhopal After Blocking Phone Usage: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പാസാക്കണം എന്ന് പറഞ്ഞ് മാതാപിതാക്കൾ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സത്യ പൊലീസിന് നൽകിയ മൊഴി. ഇക്കാര്യം പറഞ്ഞ് യുവാവിനെ മാതാപിതാക്കൾ ആവർത്തിച്ച് ശകാരിക്കുകയും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം
ഭോപ്പാൽ: ഭോപ്പാലിൽ അമ്മയെ അടിച്ചു കൊലപ്പെടുത്തി മകൻ. കോട്ടയിലെ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തിയ 20കാരനാണ് ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്യം കാത്രെ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പിതാവിനും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം നിലവിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു സംഭവം നടന്നത്. മാതാപിതാക്കൾ മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിൽ ഉണ്ടായ പ്രകോപനമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആശുപത്രിയിൽ ചികിത്സയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് സത്യയുടെ അമ്മ പ്രതിഭ മരണപ്പെടുന്നത്. അച്ഛൻ കിഷോർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ സത്യം കാത്രെയ്ക്കെതിരെ കൊലപാതകക്കുറ്റത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പാസാക്കണം എന്ന് പറഞ്ഞ് മാതാപിതാക്കൾ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സത്യ പൊലീസിന് നൽകിയ മൊഴി. ഇക്കാര്യം പറഞ്ഞ് യുവാവിനെ മാതാപിതാക്കൾ ആവർത്തിച്ച് ശകാരിക്കുകയും ചെയ്തിരുന്നു. അതിനിടെ ആണ് തിങ്കളാഴ്ച പിതാവ് ഫോൺ ഉപയോഗവും തടഞ്ഞത്. ഇതിൽ പ്രകോപിതനായാണ് സത്യ മാതാപിതാക്കളെ ആക്രമിച്ചത്.
തോക്ക് ചൂണ്ടി ക്രഷർ മാനേജറിൽ നിന്ന് സംഘം തട്ടിയെടുത്തത് 10 ലക്ഷം
കാഞ്ഞങ്ങാട് തോക്ക് ചൂണ്ടിക്കാണിച്ച് ക്രഷർ മാനേജരുടെ കൈയിൽ നിന്ന് 10.30 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം. മണിക്കൂറുകൾക്കകം കർണാടക പോലീസിന്റെ പിടിയിലായ പ്രതികളെ ഹൊസ്ദുർഗ് പൊലീസിന് കൈമാറി. ബിഹാർ സ്വദേശികളായ ഇബ്രാൻ, മാലിക് എന്നിവരും അസം സ്വദേശിയുമായ ഒരു യുവാവുമാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടോടെ കാഞ്ഞങ്ങാട് കല്യാൺ റോഡിൽ വെച്ചാണ് സംഭവം.
കോഴിക്കോട് സ്വദേശിയും ജാസ് ഗ്രാനൈറ്സ് എന്ന ക്രഷറിന്റെ മാനേജരുമായ രവീന്ദ്രനിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറിൽ നിന്ന് കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷയി കാത്തുനിൽക്കുന്ന സമയത്താണ് മൂന്നംഗ സംഘം എത്തി തോക്ക് ചൂണ്ടി ഇയാളെ ചവിട്ട് നിലത്തിട്ടു ശേഷം പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തിൽ കയറി സ്ഥലംവിട്ടത്. വിവരം അറിഞ്ഞതോടെ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഉടൻ കർണാടക പോലീസിൽ കാര്യം അറിയിച്ചു. തുടർന്ന് മംഗളൂരുവിൽ വെച്ചാണ് മൂന്ന് പേരെയും പിടികൂടിയത്.