Viral News: കാമുകനെ കാണാന്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പെണ്‍കുട്ടിയുടെ ബോട്ട് യാത്ര, പക്ഷേ

Viral News Tamil Nadu: ബോട്ടില്‍ സഞ്ചരിച്ച്‌ ധനുഷ്കോടിക്കടുത്തുള്ള അരിചൽ മുനായ് ബീച്ചിലെത്തി. പക്ഷേ, ശ്രമങ്ങളെല്ലാം പാളി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ കോസ്റ്റല്‍ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം ക്യാമ്പിലേക്ക് മാറ്റി

Viral News: കാമുകനെ കാണാന്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പെണ്‍കുട്ടിയുടെ ബോട്ട് യാത്ര, പക്ഷേ

പ്രതീകാത്മക ചിത്രം

Published: 

17 Aug 2025 11:45 AM

ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാണെങ്കില്‍ പ്രിയതമനെ കാണാന്‍ ഒരു പ്ലാസ്റ്റിക് ബോട്ട് തന്നെ ധാരാളം. തമിഴ്‌നാട്ടിലുള്ള കാമുകനെ കാണാന്‍ ശ്രീലങ്കന്‍ പെണ്‍കുട്ടിയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. കാമുകനെ കാണാന്‍ ഇരുപത്തഞ്ച് വയസുള്ള ശ്രീലങ്കന്‍ പെണ്‍കുട്ടി ഏതാനും ദിവസം മുമ്പാണ് ധനുഷ്‌കോടിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്‌. ശ്രീലങ്കയിലെ മാന്നാറാണ് പെണ്‍കുട്ടിയുടെ സ്വദേശം. നേരത്തെ തമിഴ്‌നാട്ടിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ഈ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നു. ഈ സമയത്താണ് തമിഴ്‌നാട് സ്വദേശിയായ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്.

എന്നാല്‍ പിന്നീട് പെണ്‍കുട്ടിയും കുടുംബവും ശ്രീലങ്കയിലേക്ക് മടങ്ങി. തുടര്‍ന്ന് തിരികെ ഇന്ത്യയിലെത്താന്‍ ശ്രമിച്ചെങ്കിലും വിസ ലഭിച്ചില്ല. ഒടുവില്‍ പ്രണയസാക്ഷാത്കാരത്തിന് പെണ്‍കുട്ടി ആ സാഹസത്തിന് മുതിര്‍ന്നു. ആഭരണങ്ങളെല്ലാം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച്‌ തലൈമന്നാറില്‍ നിന്ന്‌ പ്ലാസ്റ്റിക് ബോട്ടിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു.

Also Read: Wild Mushroom Poisoning Death: അത്താഴത്തിന് കഴിച്ചത് കാട്ടു കൂൺ; പിന്നാലെ ദമ്പതികൾ മരിച്ചു

അങ്ങനെ ബോട്ടില്‍ സഞ്ചരിച്ച്‌ ധനുഷ്കോടിക്കടുത്തുള്ള അരിചൽ മുനായ് ബീച്ചിലെത്തി. പക്ഷേ, ശ്രമങ്ങളെല്ലാം പാളി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ കോസ്റ്റല്‍ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം ക്യാമ്പിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും