Ladakh statehood protest : ലഡാക്കിൽ പ്രതിഷേധം ശക്തം, ജനം പോലീസുമായി ഏറ്റുമുട്ടി, വിഷയം പുതിയ സംസ്ഥാനം
Violent clashes in Ladakh as protestors pelt stones: സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം, തൊഴിലവസരങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് ലഡാക്ക് അപ്പെക്‌സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നിവയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.

Ladakh Protest
ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ലേ നഗരത്തിൽ നടന്ന ജനകീയ പ്രക്ഷോഭം പോലീസുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന നിലയിലായി കാര്യങ്ങൾ. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ, നിരാഹാര സമരം നടത്തിയിരുന്ന സമര നേതാവ് സോനം വാങ്ചുക് തന്റെ സമരം അവസാനിപ്പിച്ചതായാണ് വിവരം.
പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും ഒരു പോലീസ് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത് ആദ്യമായാണ് ലഡാക്കിൽ ഇത്തരത്തിൽ അക്രമാസക്തമായ ഒരു സംഭവം ഉണ്ടാകുന്നത്. ലേയിലെ ബി ജെ പി ഓഫീസിന് നേരെയും ആക്രമണം നടന്നതായും തീവെച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
Also Read: പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, ഡ്രൈവർക്ക് മർദ്ദനം
സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം, തൊഴിലവസരങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് ലഡാക്ക് അപ്പെക്‌സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നിവയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരം നടത്തുന്ന സംഘടനകളും കേന്ദ്ര സർക്കാരുമായി ഒക്ടോബർ ആറിന് ചർച്ച നിശ്ചയിച്ചിരിക്കെയാണ് ഇന്നത്തെ സംഘർഷം.