West Bengal: കൊടുംതണുപ്പിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംരക്ഷണമൊരുക്കി തെരുവ് നായ്ക്കൾ

Stray dogs protect new born baby: സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ സംരക്ഷണത്തിനായി ചൈൽഡ് ഹെൽപ്പ് അധികൃതർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 

West Bengal: കൊടുംതണുപ്പിൽ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംരക്ഷണമൊരുക്കി തെരുവ് നായ്ക്കൾ

Stray Dogs

Updated On: 

03 Dec 2025 06:36 AM

പശ്ചിമ ബംഗാൾ‌: കൊടുതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രാത്രി മുഴുവൻ സംരക്ഷണം ഒരുക്കി തെരുവ് നായകൾ. പശ്ചിമ ബം​ഗാളിലെ നദിയ ജില്ലയിൽ റെയിൽവേ തൊഴിലാളികളുടെ താമസസ്ഥലത്തിന് പുറത്ത് ഒരു ശുചിമുറിയോട് ചേർന്നാണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പുതപ്പുകളോ മറ്റ് സംരക്ഷണമോ ഇല്ലാതെ തണുപ്പിൽ കിടക്കുകയായിരുന്നു കുഞ്ഞ്. എന്നാൽ, നായ്ക്കൾ കുഞ്ഞിന് ചുറ്റും വലയം തീർത്തു. കുരയ്ക്കുകയോ അനങ്ങുകയോ ചെയ്യാതെ, കുഞ്ഞിന്റെ അടുത്ത് മറ്റാരെയും അടുപ്പിക്കാതെയാണ് നായ്ക്കൾ ജാഗ്രതയോടെ നിലയുറപ്പിച്ചത്.

പ്രദേശവാസികളായ ചിലർ നേരം പുലർന്നപ്പോഴാണ് ഈ കാഴ്ച കണ്ടത്.  ‘ഉറക്കമുണർന്നപ്പോൾ ഞങ്ങൾ കണ്ട കാഴ്ച ഇതായിരുന്നു’ കുഞ്ഞിനെ ആദ്യം കണ്ടവരിൽ ഒരാളായ ശുക്ല മൊണ്ടാൽ പറഞ്ഞു. ‘നായ്ക്കൾ ഒട്ടും ആക്രമണകാരികളായിരുന്നില്ല. കുഞ്ഞ് ജീവന് വേണ്ടി പോരാടുകയാണെന്ന് അവയ്ക്ക് മനസ്സിലായതുപോലെ, ജാഗ്രതയോടെയാണ് അവ നിന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുലർച്ചെ കുഞ്ഞിന്റെ നേരിയ കരച്ചിൽ കേട്ടതായി ഓർക്കുന്നു. പക്ഷേ ഒരു നവജാതശിശു പുറത്ത് കിടക്കുകയാണെന്നും നായ്ക്കൾ കാവൽ നിൽക്കുകയാണെന്നും ഞാൻ ഒരിക്കലും കരുതിയില്ല. ശരിക്കും അവ കാവൽക്കാരെപ്പോലെയാണ് പെരുമാറിയത്’, മറ്റൊരു പ്രദേശവാസിയായ സുഭാഷ് പാൽ പറഞ്ഞു.

ALSO READ: ബം​ഗളൂരു വിമാനത്താവളത്തിലും, മാളുകളിലും ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് കമ്മീഷണറുടെ ഇമെയിലിൽ

ഒടുവിൽ ശുക്ല മൊണ്ടാൽ കുഞ്ഞിന്റെ അടുത്തേക്ക് മെല്ലെ ശബ്ദമുണ്ടാക്കി പോയപ്പോൾ മാത്രമാണ് നായ്ക്കൾ തങ്ങളുടെ വലയം മാറ്റി വഴി നൽകിയത്. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ സംരക്ഷണത്തിനായി ചൈൽഡ് ഹെൽപ്പ് അധികൃതർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും