AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പാലമില്ല; കുട്ടികൾ സ്കൂളിലെത്തുന്നത് കുത്തൊഴുക്കുള്ള പുഴ കടന്ന്: വിഡിയോ വൈറൽ

Students Cross River To Reach School: വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് കുത്തൊഴുക്കുള്ള പുഴ കടന്ന്. പാലമില്ലാത്തതിനാലാണ് കുട്ടികൾക്ക് പുഴ കടക്കേണ്ടിവരുന്നത്.

Viral Video: പാലമില്ല; കുട്ടികൾ സ്കൂളിലെത്തുന്നത് കുത്തൊഴുക്കുള്ള പുഴ കടന്ന്: വിഡിയോ വൈറൽ
വൈറൽ വിഡിയോImage Credit source: Screengrab
abdul-basith
Abdul Basith | Published: 06 Jul 2025 12:43 PM

പാലമില്ലാത്തതിനാൽ കുട്ടികൾ സ്കൂളിലെത്തുന്നത് കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്ന്. തോളിൽ ബാഗുമായാണ് കുട്ടികൾ അപകടം പിടിച്ച പുഴ നീന്തിക്കടന്ന് സ്കൂളിലെത്തുന്നത്. കുട്ടികൾ പുഴ നീന്തിക്കടന്ന് യാത്ര ചെയ്യുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മഹാരാഷ്ട്രയിലെ പൽഘാറിലാണ് സംഭവം. കുത്തൊഴുക്കുള്ള രഖാഡി നദിയിലെ ഒരു അണക്കെട്ടിന് സമീപത്തുകൂടിയാണ് കുട്ടികൾ പുഴ മുറിച്ചുകടക്കുന്നത്. സ്കൂളിലേക്ക് ആകെയുള്ളത് രണ്ട് കിലോമീറ്റർ യാത്രയാണ്. പരസ്പരം കൈ കോർത്തുപിടിച്ച് സഞ്ചരിക്കുന്ന കുട്ടികൾ യാത്രക്കിടെ പുഴ കടക്കുകയും ചെയ്യും. ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥന ചെവിക്കൊള്ളാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.

Also Read: Contempt of Court: ശുചിമുറിയിലിരുന്ന് വിചാരണയില്‍ പങ്കെടുത്തു; യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി

നകർപഡ, ജൂർഗ് പഡ ഗ്രാമത്തിലെ കുട്ടികൾക്ക് റോഡിലൂടെ പോയാൽ അഞ്ച് കിലോമീറ്റർ നടക്കണം. ഈ യാത്രയിൽ പുഴ ഒഴിവാകുമെങ്കിലും സമയവും ദൂരവും വർധിക്കും. പുഴ കടന്ന് സഞ്ചരിച്ചാൽ വെറും രണ്ട് കിലോമീറ്റർ മാത്രമാവും യാത്ര. റോഡിലൂടെ നടക്കുമ്പോൾ കുട്ടികൾ വേഗം ക്ഷീണിക്കുകയും സ്കൂളിലേക്ക് പോകാനുള്ള താത്പര്യം കുറയുകയും ചെയ്യുമെന്ന് മാതാപിതാക്കൾ പറയുന്നു. അത് ഒഴിവാക്കാനായി തിരഞ്ഞെടുത്ത വഴി അപകടം പിടിച്ചതാണെന്നും മാതാപിതാക്കൾ പറഞു.