Sunday Holiday: ഇന്ത്യയിൽ ഞായറാഴ്ച അവധി കിട്ടിത്തുടങ്ങിയത് ഈ വ്യക്തി കാരണം

Sunday Holiday in India: ഞായറാഴ്ചകള്‍ അവധി ഇല്ലാതിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അവിടെ നിന്ന് ഞായര്‍ അവധി തുടങ്ങിയത് ചിലരുടെ ഇടപെടല്‍ കാരണമാണ്.

Sunday Holiday: ഇന്ത്യയിൽ ഞായറാഴ്ച അവധി കിട്ടിത്തുടങ്ങിയത് ഈ വ്യക്തി കാരണം

Sunday Holiday History

Updated On: 

02 Sep 2025 | 07:30 PM

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ഞായറാഴ്ച അവധിയാണ്. നമ്മുടെ ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ അത് അങ്ങനെയാണ്. പക്ഷെ എന്നു മുതലാണ് ഇത് ഇങ്ങനെയായത് എന്ന് അറിയാമോ? ഞായറാഴ്ചകള്‍ അവധി ഇല്ലാതിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അവിടെ നിന്ന് ഞായര്‍ അവധി തുടങ്ങിയത് ചിലരുടെ ഇടപെടല്‍ കാരണമാണ്.

 

നരേന്ദ്ര് നാരായണ്‍ മണ്ഡല്‍ ജ്യോതിറാവു ഫൂലെ

 

ഇന്ത്യയില്‍ ഞായറാഴ്ച അവധിക്ക് കാരണമായത് നരേന്ദ്ര് നാരായണ്‍ മണ്ഡലിന്റെയും അതുകൂടാതെ മഹാത്മാ ജ്യോതിറാവു ഫൂലെയുടെയും ഇടപെടലുകളാണ്. അദ്ദേഹം 1880 – കളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഒരു നിവേദനം നല്‍കി. അതില്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി വേണമെന്ന് ആവശ്യപ്പെട്ടു. ആറു ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം, തങ്ങളുടെ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും അതുപോലെ സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും തൊഴിലാളികള്‍ക്ക് അവകാശം ഉണ്ടെന്ന് അദ്ദേഹം വാദിച്ചു.

ഈ ആവശ്യത്തിന് മഹാത്മാ ജ്യോതിറാവു ഫൂലെയും പിന്തുണ നല്‍കി. 1881 ജൂണ്‍ 10-ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയും എല്ലാ ഞായറാഴ്ചയും ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് അവധിയായി പ്രഖ്യാപിക്കുകയും ചെയ്തു. ആ പതിവാണ് വര്‍ഷങ്ങള്‍ക്കു ശേഷവും നാം പിന്തുടരുന്നത്.

 

Related Stories
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം