AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണും; സമൂഹ മാധ്യമ പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

കോടതിയുടെ വിശ്വാസ്യത തകർക്കാൻ ചിലർ ശ്രമിക്കുന്നതായും സുപ്രീം കോടതി വിമർശിച്ചു.

നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണും; സമൂഹ മാധ്യമ പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
Supreme court
Neethu Vijayan
Neethu Vijayan | Published: 11 Apr 2024 | 12:11 PM

കോടതിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി രം​ഗത്ത്. നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തി രം​ഗത്തെത്തിയത്. കോടതിയുടെ വിശ്വാസ്യത തകർക്കാൻ ചിലർ ശ്രമിക്കുന്നതായും സുപ്രീം കോടതി വിമർശിച്ചു. കെട്ടിക്കിടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ പ്രചരിക്കുന്നതിനെ അപലപിക്കുകയും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.

കോടതിയിൽ കെട്ടിക്കിടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ, അഭിപ്രായങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വൻതോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിമർശനങ്ങൾ നേരിടാൻ ജഡ്ജിമാരുടെ ചുമലുകൾ വിശാലമാണ്. പക്ഷേ, തീർപ്പുകൽപ്പിക്കാത്ത കേസുകളുമായി ബന്ധപ്പെട്ട്, അഭിപ്രായപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൻറെ മറവിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വരുന്ന കമൻറുകളും പോസ്റ്റുകളും ഗൗരവതരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

അഭിഭാഷകർ വാദങ്ങൾ ഉന്നയിക്കുമ്പോൾ ജഡ്ജിമാർ പ്രതികരിക്കുന്നത് വളരെ സാധാരണമാണ്, ചിലപ്പോൾ ഒരു കക്ഷിയെ അനുകൂലിച്ചും ചിലപ്പോൾ എതിർത്തുമെല്ലാം കോടയിൽ നിരീക്ഷണങ്ങൾ വന്നേക്കാം. എന്നാൽ, വസ്‌തുതകളെ വളച്ചൊടിക്കുന്നതോ ശരിയായ വസ്‌തുതകൾ വെളിപ്പെടുത്താത്തതോ ആയ അഭിപ്രായങ്ങളോ സന്ദേശങ്ങളോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള അവകാശം കക്ഷികൾക്കോ ​​അവരുടെ അഭിഭാഷകർക്കോ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Follow Us