Doctors Covid Compensation Case: “സമൂഹം നമ്മളോട് പൊറുക്കില്ല”: ഡോക്ടർമാരുടെ കോവിഡ് നഷ്ടപരിഹാര കേസിൽ സുപ്രീം കോടതി

Supreme Court On Doctors Covid Compensation Case: കോവിഡ് ബാധിച്ചാണ് അവർ മരിച്ചതെങ്കിൽ ഇൻഷുറൻസ് കമ്പനിയെ പണം നൽകാൻ നിർബന്ധിക്കണം.സർക്കാർ ഡ്യൂട്ടിയിൽ അല്ല എന്ന ഒറ്റ കാരണത്താൽ അവർ ലാഭമുണ്ടാക്കിയ ശേഷം വെറുതെ ഇരിക്കുകയായിരുന്നു എന്ന് കരുതുന്നത് ശരിയല്ല എന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

Doctors Covid Compensation Case: സമൂഹം നമ്മളോട് പൊറുക്കില്ല: ഡോക്ടർമാരുടെ കോവിഡ് നഷ്ടപരിഹാര കേസിൽ സുപ്രീം കോടതി

Supreme Court

Published: 

29 Oct 2025 09:02 AM

ന്യൂഡൽഹി: കോവിഡ് 19 മായി പോരാടി ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരെയും ഇൻഷുറൻസ് പോളിസികളിൽ നിന്നും ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി സുപ്രീംകോടതി. സമൂഹം നമ്മളോട് പൊറുക്കില്ല എന്നാണ് കോടതിയുടെ പരാമർശം.

സ്വകാര്യ ക്ലിനിക്കുകൾ ഡിസ്പെൻസറികൾ അംഗീകൃതമല്ലാത്ത ആശുപത്രികൾ എന്നിവിടങ്ങളിൽ കോവിഡ് വേളയിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഇൻഷുറൻസ് ഉൾപ്പെടുത്താത്തതിനാണ് കോടതി അപലപിച്ചത്.

നമ്മുടെ ആരോഗ്യ പ്രവർത്തകരെ പരിപാലിച്ചില്ലെങ്കിൽ അവർക്ക് വേണ്ടി നിലകൊണ്ടില്ലെങ്കിൽ സമൂഹം ഈ നീതിന്യായ വ്യവസ്ഥയോട് ക്ഷമിക്കില്ല എന്നാണ് കോടതി പറഞ്ഞത്. കോവിഡ് ബാധിച്ചാണ് അവർ മരിച്ചതെങ്കിൽ ഇൻഷുറൻസ് കമ്പനിയെ പണം നൽകാൻ നിർബന്ധിക്കണം.

ALSO READ: മോദി ഇന്ന് മുംബൈയില്‍, ‘ഇന്ത്യ മാരിടൈം വീക്ക് 2025’ പരിപാടികളില്‍ പങ്കെടുക്കും

സർക്കാർ ഡ്യൂട്ടിയിൽ അല്ല എന്ന ഒറ്റ കാരണത്താൽ അവർ ലാഭമുണ്ടാക്കിയ ശേഷം വെറുതെ ഇരിക്കുകയായിരുന്നു എന്ന് കരുതുന്നത് ശരിയല്ല എന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതിക്ക് പുറമെ ലഭ്യമായ മറ്റു സമാനമായ പദ്ധതികളെ കുറിച്ചുള്ള പ്രസക്തമായ വിവരങ്ങളും നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനിക്ക് ക്ലിയറുകൾ സമർപ്പിക്കാം. തങ്ങളുടെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനിയാണ് പരിഗണിക്കുകയും ഉത്തരവുകൾ നൽകുകയും ചെയ്യേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ആവശ്യപ്പെടുന്നില്ലെങ്കിൽ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്ന് വിധിച്ച ബോംബെ ഹൈക്കോടതിയുടെ 2021 മാർച്ച് 9 ലെ ഉത്തരവിനെതിരെ പ്രദീപ് അറോറയും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിക്കുകയാണ് സുപ്രീംകോടതി ഈ പരാമർശം നടത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും