POCSO: കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ പരിധിയിൽ

Supreme Court landmark judgement : മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

POCSO: കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ പരിധിയിൽ

സുപ്രിംകോടതി(Image - Hindustan Times/ Getty images)

Published: 

23 Sep 2024 12:56 PM

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്‌സോ, ഐടി നിയമത്തിനു കീഴിലുള്ള കുറ്റങ്ങളാണെന്ന് സുപ്രിംകോടതി തിങ്കളാഴ്ച വിധിച്ചു. മദ്രാസ് ഹൈക്കോടതി വിധി അത് റദ്ദാക്കിക്കൊണ്ടാണ് ഈ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

കുട്ടികൾക്കെതിരേയുള്ള അശ്ലീലസാഹിത്യ ഭീഷണിയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ചുള്ല നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാർഗനിർദേശങ്ങൾ നൽകി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗൺലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരെ ഉണ്ടായ കേസ് കഴിഞ്ഞ ജനുവരി 11ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത് വലിയ വാർത്തയായിരുന്നു.

കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നാണ് അന്ന് ഉണ്ടായ കോടതി ഉത്തരവ്. അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടേത് ഉൾപ്പെടെ രണ്ട് വീഡിയോകൾ പ്രതിയുടെ മൊബൈൽ ഫോണിൽ ലഭ്യമാണെന്നും പ്രസ്തുത വീഡിയോകൾ പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഇത് അയാളുടെ സ്വകാര്യ വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എസ് ഹരീഷിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയത്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം