Allahabad High Court controversial ruling: ‘മനുഷ്യത്വ രഹിതം’; പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Allahabad High Court controversial ruling: ബലാത്സംഗകേസിൽ രണ്ട് പ്രതികൾ നൽകിയ ഹർജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. 

Allahabad High Court controversial ruling: മനുഷ്യത്വ രഹിതം; പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Supreme Court

Published: 

26 Mar 2025 | 03:36 PM

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സം​ഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസ് കൈകാര്യം ചെയ്യുന്നതിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, എ.ജി. മാസിഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിൽ നിന്നും ഉത്തർപ്രദേശ് സർക്കാരിൽ നിന്നും മറുപടി തേടി.

രൂക്ഷമായ ഭാഷയിലാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയാണുണ്ടായത്. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല, അതിനാൽ വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ALSO READ: മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല; വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്‌

ബലാത്സംഗകേസിൽ രണ്ട് പ്രതികൾ നൽകിയ ഹർജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ ഹർജി സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുക്കയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും ചെയ്തു. ആ സമയം ഒരാൾ വരുന്നത് കണ്ട് പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കേസിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവ് ഇട്ടു. ഇതിനെതിരെയാണ് ഹർജി നൽകിയത്.

പെൺകുട്ടിയെ നഗ്നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികൾ പറഞ്ഞിട്ടില്ലെന്നായിരുന്നു അലഹബാദ് കോടതിയുടെ നിരീക്ഷണം. അതിനാൽ കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്