SIR Supreme court Verdit: കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കണം; സുപ്രീം കോടതി
SIR Proceedings in Kerala: എസ്ഐആർ നടപടികൾ നീട്ടിവയ്ക്കണമെന്ന് കേരളത്തിന്റെ ഹർജിയിൽ ആണ് സുപ്രീം കോടതിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം നൽകാൻ...
ന്യൂഡൽഹി: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപടികൾ തുടരും എന്ന് സുപ്രീംകോടതി. എസ്ഐആർ നടപടികൾ നീട്ടിവയ്ക്കണമെന്ന് കേരളത്തിന്റെ ഹർജിയിൽ ആണ് സുപ്രീം കോടതിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
അടുത്തമാസം രണ്ടിന് ഹർജികൾ വീണ്ടും പരിഗണിക്കും എന്നാണ് റിപ്പോർട്ട്. നിലവിലെ കേരളത്തിലെ പ്രശ്നം വ്യത്യസ്തമാണെന്നും ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു.കേരളത്തിന്റെ ഹർജിയിൽ ഇടപെടണോ എന്ന കാര്യം രണ്ടാം തീയതി തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി വ്യക്തമാക്കി.
കൂടാതെ എസ് ഐ ആർ നടപടികളിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത് എന്ന് ഹർജിക്കാർ സുപ്രീംകോടതി അറിയിച്ചിരുന്നു. BLO മാരുടെ ആത്മഹത്യ ഹർജിക്കാർ പരാമർശിച്ചിരുന്നു. കൂടാതെ എസ്ഐആറിനെതിരായ തമിഴ്നാട് ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാം എന്ന ചീഫ് ജസ്റ്റിസ് അറിയിച്ചു. കേരളത്തിലെ പ്രശ്നം വ്യത്യസ്തമാണെന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. അതേസമയം തമിഴ്നാട്ടിൽ എനുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാലിലാണ് എന്ന് ഹർജിക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം സമഗ്ര വാട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർക്ക് സമ്മർദ്ദം ഉണ്ടാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽഖർ വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായി നടന്ന യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന മാർക്ക് അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥ പരിശീലനത്തിൽ എന്തെങ്കിലും പോരായ്മകൾ കണ്ണിൽ പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പ് നൽകി.