POCSO Case: നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്നാട്ടിൽ സ്കൂൾ അടിച്ചുതകർത്തു

Tamil Nadu School Vandalised: പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രകോപിതരായ വിദ്യാർത്ഥിനിയുടെ വീട്ടുക്കാരും നാട്ടുക്കാരും ചേർന്ന് സ്കൂൾ അടിച്ചുതകർത്തു. അക്രമത്തിൽ ക്ലാസ്മുറികളിലെ ഫര്‍ണീച്ചറുകളും സ്‌കൂളിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചുതകർത്തു.

POCSO Case: നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്നാട്ടിൽ സ്കൂൾ അടിച്ചുതകർത്തു

പ്രതീകാത്മക ചിത്രം

Published: 

08 Feb 2025 | 07:00 AM

ചെന്നൈ: തമിഴ്നാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് അടക്കം നാല് പേർ പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സിബിഎസ്ഇ സ്കൂളിലാണ് സംഭവം. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രകോപിതരായ വിദ്യാർത്ഥിനിയുടെ വീട്ടുക്കാരും നാട്ടുക്കാരും ചേർന്ന് സ്കൂൾ അടിച്ചുതകർത്തു. അക്രമത്തിൽ ക്ലാസ്മുറികളിലെ ഫര്‍ണീച്ചറുകളും സ്‌കൂളിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

ഉച്ച ഭക്ഷണ സമയത്ത് ക്ലാസ് മുറിയിൽ തനിച്ചിരുന്ന പെൺകുട്ടിയോട് പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് വസന്ത് കുമാർ മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ സ്കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി ഇക്കാര്യം വീട്ടുക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ മാതാപിതാക്കൾ നാട്ടുക്കാരെയും കൂട്ടി സ്കൂളിൽ എത്തി വസന്ത് കുമാറിനെ മർദിച്ചു. കല്ലേറിൽ സ്കൂളിലെ ജനൽ ചില്ലുകൾ തകർന്നു. ഒടുവില്‍ സംഭവസ്ഥലത്ത് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

Also Read:ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം; നിലവിളിച്ചപ്പോള്‍ ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു

ആക്രമണത്തിൽ വസന്ത് കുമാറിന്റെ കാറും പ്രതിഷേധക്കാർ മറിച്ചിട്ടു.തിരുച്ചിറപ്പള്ളി-ദിണ്ടിഗല്‍ റോഡും ഇവർ ഉപരോധിച്ചു. സ്കൂൾ പ്രിൻസിപ്പലിനെയും ഭർത്താവ് വസന്ത് കുമാറിനെയും അറസ്റ്റ് ചെയ്യണമന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്കൂൾ അടച്ചുപൂട്ടണമെന്ന് പറഞ്ഞ് പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവി സെല്‍വനാഗരത്‌നത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് എസ്.പി. പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികള്‍ക്കെതിരേ കനത്ത നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സംഭവത്തിൽ കേസെടുത്ത പോലീസ് സ്കൂൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യത്തിൽ വസന്തകുമാർ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് കയറിപ്പോകുന്നത് കണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇയാളെയും പ്രധാനാധ്യപികയായ ഭാര്യയേയും സ്കൂൾ ജീവനക്കാരായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായി തിരിച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടിക്ക് കൌൺസിലിങ് നൽകുമെന്നും തിരുച്ചിറപ്പള്ളി എസ്പി സെൽവ നാഗരത്നം പറഞ്ഞു. സ്കൂൾ ഇനി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ഒരു വിഭാ​ഗം രക്ഷിതാക്കളുടെ നിലപാട്.

Related Stories
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ