Teacher Naps in Class Room: സാറേ പതുക്കെ കൂർക്കം വലിക്കുമോ, പഠിക്കാൻ പറ്റുന്നില്ല… ക്ലാസിലിരുന്ന് ഉറങ്ങി അധ്യാപകന്‍; വിഡിയോ വൈറൽ

Teacher sleeps in Class: മഹാരാഷ്ട്രയിലെ ​ഗഡേ​ഗവൻ ​ഗ്രാമത്തിലെ ജില്ലാ പഞ്ചായത്തിന് കീഴിലുളള മറാത്തി മീഡിയം സ്കൂളിലാണ് സംഭവം. വികെ മുണ്ടെ എന്ന അധ്യാപകനാണ് കാസ് മുറിയിൽ ഇരുന്ന് ഉറങ്ങിയത്.

Teacher Naps in Class Room: സാറേ പതുക്കെ കൂർക്കം വലിക്കുമോ, പഠിക്കാൻ പറ്റുന്നില്ല... ക്ലാസിലിരുന്ന് ഉറങ്ങി അധ്യാപകന്‍; വിഡിയോ വൈറൽ

പ്രതീകാത്മക ചിത്രം

Published: 

24 Jun 2025 | 01:11 PM

കുട്ടികൾക്ക് പാഠം പഠിപ്പിക്കേണ്ട അധ്യാപകൻ അതിന് തയ്യാറാവാതെ കിടന്നുറങ്ങിയാൽ എന്ത് ചെയ്യും? അതും കുട്ടികളുടെ മുന്നിൽ മേശയ്ക്ക് മേൽ കാൽ കയറ്റി വച്ചൊരു ​ഗാഢനിദ്രയായാലോ… അത്തരത്തിലുള്ള ഒരു അധ്യാപകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ക്ലാസ് മുറിയിൽ കുട്ടികൾക്ക് മുന്നിൽ മേശയ്ക്ക് മേൽ കാൽ കയറ്റി വച്ച് ഉറങ്ങുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ ​ഗഡേ​ഗവൻ ​ഗ്രാമത്തിലെ ജില്ലാ പഞ്ചായത്തിന് കീഴിലുളള മറാത്തി മീഡിയം സ്കൂളിലാണ് സംഭവം. വികെ മുണ്ടെ എന്ന അധ്യാപകനാണ് കാസ് മുറിയിൽ ഇരുന്ന് ഉറങ്ങിയത്.

കസേരയിൽ ഇരുന്ന് കാലുകൾ മേശപ്പുറത്ത് ഉയർത്തിവെച്ച് സുഖമായി ഉറങ്ങുകയും കൂർക്കം വലിക്കുകയും ചെയ്യുന്ന അധ്യാപകനെ വിഡിയോയിൽ കാണാം. 15ഓളംവിദ്യാർത്ഥികൾ ക്ലാസിലുള്ളതായും വ്യക്തമാണ്. വീഡിയോ പകർത്തിയ ആൾ ഒരു വിദ്യാർത്ഥിനിയോട് അധ്യാപകൻ എത്ര നേരമായി ഉറങ്ങുകയാണെന്ന് ചോദിക്കുന്നുണ്ട്. അവൾ മടിച്ചു മടിച്ചു അരമണിക്കൂറോളം എന്ന് പറയുന്നുണ്ട്. പിന്നീട് അധ്യാപകൻ ഉറങ്ങമുണരുന്നുണ്ട്.

എന്നാൽ പിടിക്കപ്പെട്ടതിൽ അധ്യാപകന്റെ മുഖത്ത് ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിദ്യാഭ്യാസ ഓഫീസർ സതീഷ് ഷിൻഡെക്ക് പരാതി നൽകിയിട്ടുണ്ട്, അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും ഈ സംഭവം വഴിതെളിച്ചിട്ടുണ്ട്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ