Tenkasi bus accident: തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു, ആറ് മരണം, 28 പേർക്ക് പരിക്ക്

Two Private Buses Collide Head-On in Tamil Nadu: അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.

Tenkasi bus accident: തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു, ആറ് മരണം, 28 പേർക്ക് പരിക്ക്

bus accident

Published: 

24 Nov 2025 | 02:17 PM

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമായി. 28 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു അപകടത്തിൽ പെട്ട ഒരു സ്വകാര്യ ബസ്. മറ്റേതാകട്ടെ തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുന്നതും.

ഇരു ബസുകളും നേർക്കുനേർ വന്നു കൂട്ടി ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നെന്നാണ് റിപ്പോർട്ട്. പോലീസും ഫയർഫോഴ്സും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇപ്പോഴും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ദൃക്സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നു.

Also Read: കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയായതിനാൽ തന്നെ മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് നി​ഗമനം.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്