Andhra Pradesh debt issue: ഭർത്താവ് കടമെടുത്തു തിരിച്ചടക്കാനാവാതെ നാടുവിട്ടു, ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ശിക്ഷിച്ചു

The woman was allegedly tied: പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ശ്രദ്ധിക്കാനും അദ്ദേഹം ജില്ലാ എസ്പിക്ക് നിർദേശം നൽകി.

Andhra Pradesh debt issue: ഭർത്താവ് കടമെടുത്തു തിരിച്ചടക്കാനാവാതെ നാടുവിട്ടു, ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ശിക്ഷിച്ചു

Crime (പ്രതീകാത്മക ചിത്രം)

Published: 

17 Jun 2025 | 02:21 PM

കുപ്പം: ആന്ധ്രാ പ്രദേശിൽ ഭർത്താവിന്റെ കടത്തിന്റെ പേരിൽ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു
കുപ്പം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള നാരായണപുരത്താണ് കടം വീട്ടാത്തതിന്റെ പേരിൽ ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്. മൂന്ന് വർഷം മുമ്പ് മുനികണ്ണപ്പ എന്നയാളിൽ നിന്ന് 80,000 രൂപ കടം വാങ്ങിയ തിമ്മരായപ്പ പണം തിരികെ നൽകാൻ കഴിയാതെ ഗ്രാമം വിട്ടുപോയിരുന്നു.

തിമ്മരായപ്പയുടെ ഭാര്യ സിരിഷ ഇതിനെ തുടർന്ന് അവിടം വിട്ടു പോവുകയും ശാന്തിപുരം മണ്ഡലത്തിലെ കെഞ്ചനബല്ലയിൽ താമസിച്ച് ചെറിയ ജോലികൾ ചെയ്ത് മകനെ വളർത്തുകയും ചെയ്തു. അടുത്തിടെ മകന്റെ ടിസി വാങ്ങാൻ നാരായണപുരത്തെത്തിയപ്പോൾ മുനികണ്ണപ്പയും കുടുംബവും ഇവരെ തടഞ്ഞു. പണം തിരികെ ആവശ്യപ്പെട്ട് തർക്കിച്ച ഇവർ സിരിഷയെ മരത്തിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെയും ആക്രമിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് സിരിഷയെ മോചിപ്പിക്കുകയും മുനികണ്ണപ്പയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശക്തമായ നടപടിക്ക് ഉത്തരവിട്ടു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ശ്രദ്ധിക്കാനും അദ്ദേഹം ജില്ലാ എസ്പിക്ക് നിർദേശം നൽകി. ഇരയുടെ കുടുംബത്തിന് പിന്തുണ നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി