Thief Viral Video: മൊബൈൽ തട്ടിപറിച്ച ശേഷം ട്രെയിനിൽ നിന്ന് താഴേക്ക്, വൈറലായി കള്ളന്റെ വിഡിയോ

Thief Viral Video: മോഷണം നടന്നതായി പറയപ്പെടുന്ന പ്രദേശം കവർച്ചയ്ക്കും പിടിച്ചുപറിക്കും കുപ്രസിദ്ധമാണ്. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മേഖലയിൽ ശക്തമായ സുരക്ഷയും പോലീസിംഗും ഏർപ്പെടുത്തണമെന്ന് യാത്രക്കാർ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.

Thief Viral Video: മൊബൈൽ തട്ടിപറിച്ച ശേഷം ട്രെയിനിൽ നിന്ന് താഴേക്ക്, വൈറലായി കള്ളന്റെ വിഡിയോ

പ്രതീകാത്മക ചിത്രം

Published: 

28 Jul 2025 17:41 PM

ബീഹാറിൽ നിന്നുള്ള ഒരു കള്ളന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട, ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഭഗൽപൂർ-മുസാഫർപൂർ ജൻ സേവാ ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ഫുട്‌ബോർഡ് ഭാഗത്ത് പ്രതി തൂങ്ങിക്കിടക്കുന്നതായി വീഡിയോയിൽ കാണാം. കൂടാതെ യാത്രക്കാർ അയാളെ ആക്രോശിക്കുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാരുടെ കൈകളിൽ അകപ്പെട്ടാൽ തന്റെ വിധിയെക്കുറിച്ച് ഒരുവേള, അയാൾക്ക് ഭയം തോന്നിയിരിക്കാം. തന്നെ വിട്ടയച്ചില്ലെങ്കിൽ മറ്റുള്ളവരുടെ കാലിൽ പിടിച്ചു വീഴ്ത്തുമെന്ന് പറഞ്ഞ് ഒരു ഘട്ടത്തിൽ അയാൾ അവരെ ഭീഷണിപ്പെടുത്തുന്നുണ്ട്.

കുറച്ചു നേരം ഫുട്‌ബോർഡിൽ തൂങ്ങി നിന്ന ശേഷം, ട്രെയിൻ ഒരു പാലം കടന്നപ്പോൾ രക്ഷപ്പെടാൻ മോഷ്ടാവ് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ചാടുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് അന്വേഷണം ആരംഭിക്കുകയും അതിൽ കാണുന്ന കള്ളനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

മോഷണം നടന്നതായി പറയപ്പെടുന്ന പ്രദേശം കവർച്ചയ്ക്കും പിടിച്ചുപറിക്കും കുപ്രസിദ്ധമാണ് . സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മേഖലയിൽ ശക്തമായ സുരക്ഷയും പോലീസിംഗും ഏർപ്പെടുത്തണമെന്ന് യാത്രക്കാർ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ‘സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയും വീഡിയോയിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്യും’ എന്ന് ജമാൽപൂർ റെയിൽവേ പോലീസ് സൂപ്രണ്ട് രാമൻ ചൗധരി പറഞ്ഞു.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ