Hyderabad: ‘സഞ്ചരിക്കുന്ന ടൈം ബോംബ്’; കച്ചവടക്കാരനെതിരെ വ്യാപക വിമർശനം
Hyderabad Charminar Street Vendors: നിരവധി വിനോദസഞ്ചാരികളും ഉപഭോക്താക്കളും എത്തിച്ചേരുന്ന തിരക്കേറിയ സ്ഥലത്ത്, ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാചക സംവിധാനങ്ങൾ വലിയ അപകടത്തിന് കാരണമാകും.

Viral Video
സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കി ഹൈദരാബാദിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ചാർ മിനാറിൽ നിന്നുള്ള വീഡിയോ. തെരുവോരത്തെ ഭക്ഷണശാലകളും തട്ടുകടകളും പാചകത്തിനായി എൽ.പി.ജി. സിലിണ്ടറുകൾ പരസ്യമായി ഉപയോഗിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് വലിയ ദുരന്തം വിളിച്ച് വരുത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
നിരവധി വിനോദസഞ്ചാരികളും ഉപഭോക്താക്കളും എത്തിച്ചേരുന്ന തിരക്കേറിയ സ്ഥലത്ത്, ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാചക സംവിധാനങ്ങൾ വലിയ അപകടത്തിന് കാരണമാകും എന്നാണ് നെറ്റിസൺസിന്റെ പ്രധാന ആശങ്ക. ഇവ ‘ചക്രങ്ങളിലെ ടൈം ബോംബ്’ എന്നാണ് നെറ്റിസൺസ് അവകാശപ്പെടുന്നത്.
ചക്രങ്ങളിലെ ടൈം ബോംബ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് പങ്ക് വച്ച ഉപയോക്താവ് ‘ഒരു ദുരന്തം ഉണ്ടാകാൻ വേണ്ടി കാത്തിരിക്കുന്നത് എന്തിനാണ്? എന്ന് അധികാരികളോട് ചോദിക്കുകയും ഉടൻ നടപടിയെടുക്കാൻ ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഡിയോ:
A ticking time bomb on wheels! Gas stoves on moving carts around #Charminar could turn deadly in seconds. Why wait for a tragedy to act? #Hyderabad I request @CPHydCity @SajjanarVC sahab kindly instruct officials of zone look into this. pic.twitter.com/2nx120cuTc
— Mubashir.Khurram (@infomubashir) October 10, 2025
അതേസമയം, വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സുരക്ഷയെ കുറിച്ച് പലരും ആശങ്കപ്പെട്ടപ്പോൾ, ചിലർ തെരുവ് കച്ചവടക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി. തങ്ങളുടെ ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ പിന്തുണയ്ക്കേണ്ടതുണ്ടെന്നാണ് അവരുടെ അഭിപ്രായം.