AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uttar Pradesh crash: ഉത്തർപ്രദേശിൽ കണ്ടെയ്‌നറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; എട്ട് പേർ മരിച്ചു, 43 പേർക്ക് പരിക്ക്

Truck Hits Tractor Trolley in Uttar Pradesh: കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്ടറിലേക്ക് കണ്ടെയ്‌നർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപെട്ടവരിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

Uttar Pradesh crash: ഉത്തർപ്രദേശിൽ കണ്ടെയ്‌നറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; എട്ട് പേർ മരിച്ചു, 43 പേർക്ക് പരിക്ക്
Uttar Pradesh CrashImage Credit source: X
nandha-das
Nandha Das | Updated On: 25 Aug 2025 08:57 AM

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് വൻ അപകടം. എട്ട് പേർ മരിച്ചു. അപകടത്തിൽ 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്ടറിലേക്ക് കണ്ടെയ്‌നർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപെട്ടവരിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രാക്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ട്രാക്ടർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് അറിയിച്ചു.

അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34ൽ ഇന്ന് (ഓഗസ്റ്റ് 25) പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. 61ഓളം പേരുമായി കാസ്ഗഞ്ച് ജില്ലയിൽ നിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ട്രാക്ടറിലേക്ക്, പിന്നിൽ നിന്ന് വന്ന കണ്ടെയ്‌നർ അതിവേഗത്തിൽ വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ മറിഞ്ഞു. എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ALSO READ: പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി; കൊൽക്കത്ത ബലാത്സംഗകേസിൽ കുറ്റപത്രം

45 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർ ഇപ്പോൾ വെന്റിലേറ്ററിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അപകടത്തിന് കാരണമായ ട്രക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പ്രതികരണം.