AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kolkata Law College: പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി; കൊൽക്കത്ത ബലാത്സംഗകേസിൽ കുറ്റപത്രം

Kolkata Law College assault case: ചുമരിൽ സ്ഥാപിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിടവിൽ നിന്നാണ് പ്രതികൾ വീഡിയോകൾ എടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വീഡിയോകളിലെ ശബ്ദങ്ങൾ, പ്രതികളുടേതുമായി പൊരുത്തപ്പെട്ടിട്ടുണ്ട്.

Kolkata Law College: പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി; കൊൽക്കത്ത ബലാത്സംഗകേസിൽ കുറ്റപത്രം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 25 Aug 2025 07:45 AM

കൊൽക്കത്ത: ലോ കോളേജിൽ വിദ്യാർഥിനി കൂട്ടബലാത്സം​ഗത്തിന് ഇരയായ സംഭവത്തിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി വിദ്യാർഥിനിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയതായും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

വിദ്യാർഥിനിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ ഫോറൻസിക് സാമ്പിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പ്രതികള്‍ ഇരയെ വലിച്ചിഴക്കുന്നതും ബന്ദിയാക്കുന്നതും കാണാം.

ജൂൺ 25 ന് സൗത്ത് കൊൽക്കത്ത ലോ കോളേജ് കാമ്പസിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയെ ഒന്നാം വർഷ വിദ്യാർത്ഥിനിയെ ഒന്നാം പ്രതിയും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും സഹപ്രതികളുമായ സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.

ALSO READ: റീൽസ് എടുക്കുന്നതിനിടെ ഡാം തുറന്നുവിട്ടു, യൂട്യൂബറെ ഒഴുക്കിൽപ്പെട്ട് കാണാതായി

മറ്റ് പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഇരയുടെ നിരവധി അശ്ലീല വീഡിയോകൾ കണ്ടെടുത്തു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ വിടവിൽ നിന്നാണ് പ്രതികൾ വീഡിയോകൾ എടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വീഡിയോകളിലെ ശബ്ദങ്ങൾ, പ്രതികളുടേതുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പോലീസിനെയോ സമീപത്തുള്ള ആരെയെങ്കിലുംയോ അറിയിക്കുന്നതിന് പകരം സുരക്ഷാ ജീവനക്കാരൻ പിനാകി ബാനര്‍ജി, ഗാര്‍ഡ് റൂം പൂട്ടിയിടുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി വ്യക്തമാണ്. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.