AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TVK Rally Stampede: ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു – പിണറായി വിജയൻ

CM Pinarayi Vijayan on TVK Actor Vijay's Rally Stampede: ആവശ്യമെങ്കിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ഈ വിഷയം സംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

TVK Rally Stampede: ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു – പിണറായി വിജയൻ
Cm Pinarayi Vijayan Tvk Rally StampedeImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 28 Sep 2025 07:31 AM

ചെന്നൈ: കരൂരിലെ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴക വെട്രി കഴകം (ടി വി കെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട്, ആവശ്യമെങ്കിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ഈ വിഷയം സംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മരണസംഖ്യ ഉയരുന്നു

റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ ഒൻപത് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞ് വീണ കുട്ടികളടക്കം 111 പേർ ചികിത്സയിലുണ്ട്. ഇതിൽ പത്ത് പേരുടെ നില അതീവ ​ഗുരുതരമെന്നാണ് വിവരം. മരണസം​ഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. പരിക്കേറ്റവരിൽ ഒൻപത് പോലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കരൂരിൽ പുലർച്ചയോടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എത്തി. ഇവിടെയെത്തിയ അദ്ദേഹം ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു.